SignIn
Kerala Kaumudi Online
Friday, 26 April 2024 4.16 PM IST

കൃഷിനശിച്ച കർഷകർക്ക് കിട്ടാനുണ്ട് പത്തു കോടി

p

തിരുവനന്തപുരം: പ്രകൃതി ക്ഷോഭത്തിന്റെ പേരുപറഞ്ഞ് ഹെലികോപ്ടർ വാടകയ്ക്കെടുത്ത് കോടിക്കണക്കിന് രൂപ ചെലവഴിക്കാൻ തിടുക്കം കാട്ടുന്ന സർക്കാരിന്, അതേകാരണത്താൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് കൊടുക്കാൻ പണമില്ല.

2021ലെ വിളനാശത്തിന് നൽകേണ്ട കേന്ദ്രാവിഷ്‌കൃത ഇൻഷ്വറൻസിൽ നിന്നും സംസ്ഥാന വിള ഇൻഷ്വറൻസിൽ നിന്നും പത്തുകോടിയോളം രൂപ ഇനിയും നൽകാനുണ്ട്.

വിള ഇൻഷ്വറൻസിൽ പോളിസി അടച്ച് രജിസ്റ്റർ ചെയ്യുന്നവർക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്നാണ് വ്യവസ്ഥ.

വിളനാശത്തിന്റെ കൃത്യമായ റിപ്പോർട്ട് കൃഷിവകുപ്പ് തയ്യാറാക്കി ധനകാര്യ വകുപ്പിന് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞാലും ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നതാണ് പതിവ്.

കൃഷിനാശം വിലയിരുത്തി റിപ്പോർട്ട് അയയ്ക്കുന്നതിൽ ചില കൃഷിഭവൻ ജീവനക്കാർ കാലതാമസം വരുത്തുന്നുണ്ട്. ഇത് പരിഹരിക്കാൻ എ.ഐ.എം.എസ് ആപ്പ് നടപ്പിലാക്കിയിട്ടും കാര്യമായ മാറ്റം വന്നിട്ടില്ല.

നഷ്ട പരിഹാരം

കൃഷി..........................വിള ഇൻഷ്വറൻസ് ................ ദുരിതാശ്വാസം

തെങ്ങ് (കായ്ഫലം)...............2000.........................................700
റബർ (ടാപ്പ് ചെയ്യുന്നത് ).....1000........................................300
നേന്ത്രവാഴ ........................*150- 300....................................100
ഞാലിപ്പൂവൻ........................*50-100.......................................75
മരച്ചീനി (ഹെക്ടർ).................10,000..................................6,800
പച്ചക്കറി (ഏക്കർ).................25,000..................................5,335
കുരുമുളക്................................200......................................150
ഏലം (ഹെക്ടർ)......................60,000...................................7000
വെറ്റില (സെന്റിന്)..................1,000.....................................300

* വാഴക്കുല ഇല്ലാത്തതിനും ഉള്ളതിനും നൽകുന്ന തുക

 നഷ്ടം 261.9 കോടി,

കൂടുതൽ നശിച്ചത്

വാഴകൃഷി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ സംസ്ഥാനത്ത് 261.9 കോടിയുടെ കൃഷിനാശം.11,109 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 52,361 കർഷകരുടെ പ്രതീക്ഷയാണ് മഴയിൽ തകർന്നത്. കൂടുതൽ നാശനഷ്ടം വാഴ കൃഷിക്കാണ്.

കൂടുതൽ നാശം കോട്ടയത്താണ്. 70.78 കോടിയുടെ നഷ്ടം. ഏറ്റവും കുറവ് ഇടുക്കിയിലാണ് - 57 ലക്ഷം.

കു​ട്ട​നാ​ട്ടി​ൽ​ ​ന​ശി​ച്ച​ ​നെ​ല്ല് ​സ​ർ​ക്കാർ
സം​ഭ​രി​ക്ക​ണം​:​ ​വി.​ഡി.​ ​സ​തീ​ശൻ

​ ​യു.​ഡി.​എ​ഫ് ​സം​ഘം​ ​പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ച്ചു

ആ​ല​പ്പു​ഴ​ ​:​ ​കു​ട്ട​നാ​ട്ടി​ൽ​ ​വേ​ന​ൽ​മ​ഴ​യി​ലും​ ​മ​ട​വീ​ഴ്ച​യി​ലും​ ​ന​ശി​ച്ച​ ​നെ​ല്ല് ​സ​ർ​ക്കാ​ർ​ ​സം​ഭ​രി​ച്ച് ​വി​ല​ ​ന​ൽ​ക​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​യു.​ഡി.​എ​ഫ് ​പ്ര​തി​നി​ധി​ ​സം​ഘ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ച്ച​ ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ക​ർ​ഷ​ക​ന്റെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​ന​ട​പ​ടി​യു​മാ​യി​ ​പ്ര​തി​പ​ക്ഷം​ ​മു​ന്നോ​ട്ടു​ ​പോ​കും.
വി​ള​ ​ഇ​ൻ​ഷ്വ​റ​ൻ​സി​ൽ​ ​കു​റ​ച്ചു​ ​പേ​ർ​ക്ക് ​മാ​ത്ര​മേ​ ​ചേ​രാ​ൻ​ ​സാ​ധി​ച്ചി​ട്ടു​ള്ളൂ.​ ​അ​തി​ലൂ​ടെ​ ​തു​ച്ഛ​മാ​യ​ ​തു​ക​യാ​ണ് ​ല​ഭി​ക്കു​ക.​ ​കു​ട്ട​നാ​ട്ടി​ലെ​ ​ആ​റ് ​കൃ​ഷി​ ​ഓ​ഫീ​സു​ക​ളി​ൽ​ ​ഓ​ഫീ​സ​ർ​മാ​രി​ല്ല.​ ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​ധ​ന​മ​ന്ത്രി​ ​തോ​മ​സ് ​ഐ​സ​ക് ​ബ​ഡ്ജ​റ്റി​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ 2000​ ​കോ​ടി​ ​രൂ​പ​യു​ടേ​ത് ​ഉ​ൾ​പ്പെ​ടെ​ ​ഒ​രു​ ​പ​ദ്ധ​തി​യും​ ​കു​ട്ട​നാ​ട്ടി​ൽ​ ​ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.​ ​ക​ർ​ഷ​ക​രു​ടെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​നി​യ​മ​സ​ഭ​യി​ൽ​ ​ഉ​ന്ന​യി​ക്കും.
കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ,​ ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​എം.​എം.​ ​ഹ​സ്സ​ൻ,​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​പി,​ ​മോ​ൻ​സ് ​ജോ​സ​ഫ് ​എം.​എ​ൽ.​എ,​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ബി.​ ​ബാ​ബു​പ്ര​സാ​ദ്,​ ​എം.​ ​ലി​ജു​ ​എ​ന്നി​വ​ർ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ക​ർ​ഷ​ക​രെ​ ​ച​തി​ച്ചു​ ​:​ ​കെ.​ ​സു​ധാ​ക​രൻ
ര​ണ്ട​ര​ല​ക്ഷം​ ​കോ​ടി​ ​മു​ട​ക്കി​ ​സി​ൽ​വ​ർ​ ​ലൈ​നു​ണ്ടാ​ക്കാ​ൻ​ ​പോ​കു​ന്ന​ ​നാ​ട്ടി​ൽ​ ​ക​ർ​ഷ​ക​ർ​ക്ക് ​ജീ​വി​ക്കാ​ൻ​ ​അ​വ​സ​ര​മി​ല്ലെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​റീ​ബി​ൽ​ഡ് ​കേ​ര​ള​യി​ൽ​പ്പോ​ലും​ ​ക​ർ​ഷ​ക​ർ​ക്ക് ​ഒ​ന്നും​ ​ന​ൽ​കി​യി​ല്ല.​ ​സ​ർ​ക്കാ​ർ​ ​ക​ർ​ഷ​ക​രെ​ ​ച​തി​ക്കു​ക​യാ​ണെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.


ക​​​ർ​​​ഷ​​​ക​​​ന്റെ​​​ ​​​ആ​​​ത്മ​​​ഹ​​​ത്യ​​​ ​​​കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന് ​​​തു​​​ല്യം​​​ ​​​:​​​ ​​​വി.​​​ഡി.​​​ ​​​സ​​​തീ​​​ശൻ
ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​ ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളോ​​​ട് ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​മു​​​ഖം​​​ ​​​തി​​​രി​​​ച്ചു​​​നി​​​ന്ന​​​താ​​​ണ് ​​​നി​​​ര​​​ണ​​​ത്തെ​​​ ​​​ക​​​ർ​​​ഷ​​​ക​​​ൻ​​​ ​​​രാ​​​ജീ​​​വ​​​ന്റെ​​​ ​​​ആ​​​ത്മ​​​ഹ​​​ത്യ​​​യ്ക്ക് ​​​കാ​​​ര​​​ണ​​​മെ​​​ന്നും​​​ ​​​അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ​​​ ​​​ക​​​ർ​​​ഷ​​​ക​​​മ​​​ര​​​ണം​​​ ​​​കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന് ​​​തു​​​ല്യ​​​മാ​​​ണെ​​​ന്നും​ ​വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.​ ​​​കു​​​ട്ട​​​നാ​​​ട്ടി​​​ലെ​​​ ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ ​​​ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ​​​ ​​​വ​​​ക്കി​​​ലാ​​​ണ്.​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​പ്ര​​​ഖ്യാ​​​പി​​​ച്ച​​​ ​​​ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ​​​ ​​​പോ​​​ലും​​​ ​​​ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.​​​ ​​​നേ​​​ര​​​ത്തെ​​​യു​​​ണ്ടാ​​​യ​​​ ​​​കൃ​​​ഷി​​​നാ​​​ശ​​​ത്തി​​​ന് ​​​വി​​​ള​​​ ​​​ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സോ​​​ ​​​ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മോ​​​ ​​​ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ല.​​​ ​​​ഇ​​​താ​​​ണ് ​​​രാ​​​ജീ​​​വ​​​നെ​​​ ​​​ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്ക് ​​​ന​​​യി​​​ച്ച​​​ത്.​​​ ​​​കു​​​ട്ട​​​നാ​​​ട്ടി​​​ലും​​​ ​​​അ​​​പ്പ​​​ർ​​​കു​​​ട്ട​​​നാ​​​ട്ടി​​​ലു​​​മൊ​​​ക്കെ​​​ ​​​വ്യാ​​​പ​​​ക​​​ ​​​കൃ​​​ഷി​​​നാ​​​ശ​​​മാ​​​ണു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.​​​ ​​​രാ​​​ജീ​​​വ​​​ന്റെ​​​ ​​​ക​​​ട​​​ബാ​​​ദ്ധ്യ​​​ത​​​ക​​​ളും​​​ ​​​കു​​​ടും​​​ബ​​​ത്തി​​​ന്റെ​​​ ​​​സം​​​ര​​​ക്ഷ​​​ണ​​​വും​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ഏ​​​റ്റെ​​​ടു​​​ക്ക​​​ണം.

ക​ർ​ഷ​ക​ ​ആ​ത്മ​ഹ​ത്യ
സ​ർ​ക്കാ​രി​ന്റെ
വീ​ഴ്ച​:​ ​കെ.​സു​രേ​ന്ദ്രൻ

കൊ​ച്ചി​:​ ​കു​ട്ട​നാ​ട്ടി​ൽ​ ​ക​ർ​ഷ​ക​ൻ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യാ​നി​ട​യാ​യ​ത് ​ക​ർ​ഷ​ക​ർ​ക്ക് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കു​ന്ന​ ​സ​ഹാ​യ​ധ​നം​ ​വേ​ണ്ട​വി​ധ​ത്തി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രും​ ​കൃ​ഷി​വ​കു​പ്പും​ ​ഗു​രു​ത​ര​മാ​യ​ ​അ​നാ​സ്ഥ​ ​വ​രു​ത്തി​യ​തി​ന്റെ​ ​ഫ​ല​മാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​ആ​രോ​പി​ച്ചു.​ ​ക​ർ​ഷ​ക​മോ​ർ​ച്ച​ ​ദേ​ശീ​യ​ ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​ന​ത്തി​ന്റെ​യും​ ​ക​ർ​ഷ​ക​ ​മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്റെ​യും​ ​സ്വാ​ഗ​ത​സം​ഘം​ ​രൂ​പീ​ക​ര​ണ​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ആ​ദ്യ​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​ക​ർ​ഷ​ക​ർ​ക്കു​ള്ള​ 2000​ ​കോ​ടി​യു​ടെ​ ​കേ​ന്ദ്ര​ഫ​ണ്ട് ​ലാ​പ്സാ​ക്കി.​ ​ന​ഷ്ടം​ ​ക​ണ​ക്കാ​ക്കി​ ​കേ​ന്ദ്ര​ത്തി​ന് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കു​ന്ന​തി​ന് ​ശ്ര​മി​ച്ചി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​കു​റ്റ​പ്പെ​ടു​ത്തി.

കേ​ന്ദ്രപ​ദ്ധ​തി​ക​ളി​ൽ​ ​ക​ർ​ഷ​ക​രെ
ഉ​ൾ​പ്പെ​ടു​ത്തു​ന്നി​ല്ല​:​ ​വി.​മു​ര​ളീ​ധ​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ജ്യ​വ്യാ​പ​ക​മാ​യി​ ​ക​ർ​ഷ​ക​ ​പ്ര​ക്ഷോ​ഭ​ത്തി​നു​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ത് ​ത​ങ്ങ​ളു​ടെ​ ​പാ​ർ​ട്ടി​യാ​ണെ​ന്ന് ​അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ​ ​ഭ​രി​ക്കു​ന്ന​ ​കേ​ര​ള​ത്തി​ലാ​ണ് ​ക​ർ​ഷ​ക​ ​ആ​ത്മ​ഹ​ത്യ​ ​ന​ട​ക്കു​ന്ന​തെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​കേ​ര​ള​ത്തി​ൽ​ ​ക​ർ​ഷ​ക​ൻ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​തി​നു​ ​കാ​ര​ണം​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​കാ​ർ​ഷി​ക​ ​പ​ദ്ധ​തി​ക​ൾ​ ​ക​ർ​ഷ​ക​രി​ലേ​ക്ക് ​എ​ത്തി​ക്കാ​ത്ത​താ​ണ്.​ ​എ​ന്തു​കൊ​ണ്ട് ​കേ​ന്ദ്ര​ത്തി​ലെ​ ​പ​ദ്ധ​തി​ക​ളി​ൽ​ ​ക​ർ​ഷ​ക​രെ​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് ​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​ക്ക​ണം.​ ​നി​ര​ണ​ത്ത് ​ക​ർ​ഷ​ക​ർ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​വീ​ട്ടി​ൽ​ ​ഇ​ട​തു​മു​ന്ന​ണി​ ​നേ​താ​ക്ക​ളാ​രും​ ​പോ​യി​ട്ടി​ല്ല.​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​കീ​ഴി​ൽ​ 2019​ൽ​ 128​ ​ക​ർ​ഷ​ക​രും​ 2020​ൽ​ 325​ ​പേ​രു​മാ​ണ് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ത്.

ക​ർ​ഷ​ക​ ​ആ​ത്മ​ഹ​ത്യ,
ഉ​ത്ത​ര​വാ​ദി
സ​ർ​ക്കാ​ർ​:​ ​കു​മ്മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ല്ല​യി​ൽ​ ​ക​ർ​ഷ​ക​ൻ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​തി​ന് ​ഉ​ത്ത​ര​വാ​ദി​ ​സ​ർ​ക്കാ​രാ​ണെ​ന്ന് ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​നി​ർ​വാ​ഹ​ക​സ​മി​തി​ ​അം​ഗം​ ​കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​ൻ​ ​പ​റ​ഞ്ഞു.​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യെ​ ​അ​ഭി​മു​ഖീ​ക​രി​ച്ച​ ​ക​ർ​ഷ​ക​നെ​ ​ആ​ശ്വ​സി​പ്പി​ക്കാ​നോ​ ​സ​ഹാ​യി​ക്കാ​നോ​ ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ച്ചി​ല്ല.​ ​പ​ക​രം​ ​അ​വ​കാ​ശ​പ്പെ​ട്ട​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​സ​ഹാ​യ​ങ്ങ​ളും​ ​ന​ൽ​കാ​തെ​ ​ദു​രി​ത​ത്തി​ന്റെ​ ​ന​ടു​ക്ക​യ​ത്തി​ലേ​ക്ക് ​ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FARMER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.