SignIn
Kerala Kaumudi Online
Tuesday, 03 March 2026 6.09 PM IST

പെൺമക്കൾക്ക്  വിഷം നൽകി പിതാവ്   ജീവനൊടുക്കി; ചികിത്സയിലായിരുന്ന മൂത്തമകൾ മരിച്ചു 

Increase Font Size Decrease Font Size Print Page
manoj-shivananda

ആലപ്പുഴ: പിതാവ് മക്കൾക്ക് ജ്യൂസിൽ വിഷം കലർത്തി നൽകിയ ശേഷം സ്വയം ജീവനൊടുക്കി. ആലപ്പുഴ മാന്നാറിലാണ് സംഭവം. മാന്നാർ ആലുംമൂട് സ്വദേശി മനോജ് (45) മൂത്തമകൾ ശിവനന്ദ (12) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ മകൾ ശിവഗംഗ (7) നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂത്ത മകൾ ആറിലും രണ്ടാമത്തെ മകൾ രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇരുവരും മാന്നാർ ശ്രീഭുവനേശ്വരി സ്‌കൂളിലെ വിദ്യാർത്ഥികളാണ് .


ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ സ്‌കൂൾ വിട്ട മക്കളെ കാറിൽ കൂട്ടിക്കൊണ്ട് വരുന്നതിനിടെയാണ് മനോജ് കടുംകൈ ചെയ്തത്. മാന്നാർ ഊട്ടുപറമ്പിന് സമീപമുള്ള വിജനമായ വഴിയിൽ കാർ നിർത്തിയിട്ട ശേഷം മക്കൾക്ക് ഇയാൾ വിഷം കലർത്തിയ ജ്യൂസ് നൽകുകയായിരുന്നു. തുടർന്ന് ഇയാളും വിഷം കഴിച്ചു. കയ്പ്പുണ്ടെന്ന് പറഞ്ഞ് ഇളയ മകൾ ശിവഗംഗ ജ്യൂസ് തുപ്പി. പിതാവും സഹോദരിയും കാറിനുള്ളിൽ കുഴഞ്ഞ് വീഴുന്നത് കണ്ട് പരിഭ്രമിച്ച കുട്ടി വഴിയാത്രക്കാരെ വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാർ ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മനോജ് മരണപ്പെട്ടു. ഗുരുതരാവസ്ഥയിലായിരുന്ന മനോജിന്റെ മൂത്തമകൾ ശിവനന്ദ രാത്രി പത്ത് മണിയോടെയാണ് മരിച്ചത്. മനോജിന് ഒന്നര വയസുള്ള ഒരു പെൺകുഞ്ഞ് കൂടി ഉണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. മാന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: MANOJ, POISONING, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.