SignIn
Kerala Kaumudi Online
Thursday, 19 September 2024 7.27 AM IST

കൊവിഡ് രോഗികളിലെ രക്തം കട്ടപിടിക്കൽ: ഗവേഷകയ്‌ക്ക് 30 ലക്ഷത്തിന്റെ ഫെലോഷിപ്പ്

Increase Font Size Decrease Font Size Print Page

grace

തിരുവനന്തപുരം: കൊവിഡ് വന്നവരിൽ രക്തധമനികളിലെ കോശങ്ങൾക്കുണ്ടാവുന്ന പ്രവർത്തന വൈകല്യങ്ങളെക്കുറിച്ചും രക്തം കട്ട പിടിക്കുന്നതിന് കാരണമാകുന്ന മൈക്രോ ആർ.എൻ.എ തന്മാത്രകളെക്കുറിച്ചും ഗവേഷണം നടത്തുന്നതിന് കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഗവേഷക ഡോ. ഗ്രേസ് രാജിക്ക് ഐ.സി.എം.ആർ ഫെലോഷിപ്പ് ലഭിച്ചു. കേന്ദ്ര ആരോഗ്യ ഗവേഷണ വകുപ്പും ഐ.സി.എം ആറും വനിതാ ശാസ്ത്രജ്ഞർക്ക് നൽകുന്ന ഫെലോഷിപ്പാണിത്.

മൂന്ന് വർഷത്തെ ഗവേഷണത്തിന് 30 ലക്ഷം രൂപയാണ് ഫെലോഷിപ്പ് തുക. ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി വിഭാഗം അസി. പ്രൊഫസർ ഡോ.വി.ബി സമീർ കുമാറിനോടൊപ്പമാണ് ഗവേഷണം. കാഞ്ഞങ്ങാട് കവ്വായി സ്വദേശിനിയായ ഡോ. ഗ്രേസ് രാജി ഈ വിഭാഗത്തിൽ ഗസ്റ്റ് ഫാക്കൽറ്റിയാണ്. ജില്ലാ തല കൊവിഡ് നിയന്ത്രണ സെല്ലിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ എ. ശ്രീകുമാറിന്റെ ഭാര്യയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FELLOWSHIP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.