ന്യൂഡൽഹി: വരുമാന കമ്മി ധനസഹായ ഇനത്തിൽ കേന്ദ്ര സർക്കാർ കേരളത്തിന് 1097.83 കോടി രൂപ അനുവദിച്ചു. കേരളം അടക്കം 14 സംസ്ഥാനങ്ങൾക്ക് പ്രതിമാസ റവന്യൂകമ്മി സഹായധനത്തിന്റെ ആറാം ഗഡുവായി 7,183.42 കോടി രൂപയാണ് ഇന്നലെ കേന്ദ്ര ധനമന്ത്രാലയം അനുവദിച്ചത്.
പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം
2022-23 സാമ്പത്തിക വർഷത്തിൽ 14 സംസ്ഥാനങ്ങൾക്ക് 12 ഗഡുക്കളായി 86,201 കോടി രൂപ നൽകണം. ഇതിൽ 43,100.50 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്.
ആന്ധ്ര, അസാം, ഹിമാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവയാണ് സഹായം ലഭിക്കുന്ന മറ്റു സംസ്ഥാനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |