തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് അദ്ധ്യക്ഷനായ ധനകാര്യ കമ്മിഷൻ അന്തിമ റിപ്പോർട്ട് ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സമർപ്പിച്ചു.
2020 ഡിസംബറിലാണ് കമ്മിഷൻ ആദ്യറിപ്പോർട്ട് സമർപ്പിച്ചത്. തുടർന്ന് കഴിഞ്ഞ ഡിസംബറിൽ രണ്ടാം റിപ്പോർട്ടും ഇന്നലെ അന്തിമ റിപ്പോർട്ടും നൽകി.ഇത് ഗവർണർ സർക്കാരിന് കൈമാറും തുടർന്ന് മന്ത്രിസഭ അംഗീകരിച്ചതിന് ശേഷമായിരിക്കും നിയമസഭയിൽ വയ്ക്കുക. പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളുടെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്. ത്രിതലപഞ്ചായത്ത് അധികാര വികേന്ദ്രീകരണത്തിന്റെ ഇരുപത്തിയഞ്ച് വർഷം പൂർത്തിയായ സാഹചര്യത്തിൽ അതിന്റെ വിലയിരുത്തലാണ് അന്തിമറിപ്പോർട്ടിൽ. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി സെക്രട്ടറി ആർ.കെ. സിംഗും തദ്ദേശ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനുമാണ് മറ്റ് അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |