കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് 14 കുട്ടികൾ ആശുപത്രിയിൽ. കാസർകോട് പള്ളിക്കര പൂച്ചക്കാട് ആണ് സംഭവം. നബിദിന ആഘോഷങ്ങൾക്കുശേഷം ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
നബിദിന ആഘോഷങ്ങളുടെ ഭാഗമായി പള്ളിക്കമ്മിറ്റി ഭക്ഷണം ഏർപ്പെടുത്തിയിരുന്നു. എന്നാലിത് തികയാതെ വന്നപ്പോൾ 15 ഷവർമ്മ തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്ന് വാങ്ങി. ഇത് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അസ്വസ്ഥതകൾ അനുഭവപ്പെട്ട 14 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവരിൽ നാലുപേരെ അഡ്‌മിറ്റാക്കി. പത്തുപേർ നിരീക്ഷണത്തിൽ കഴിയുകയാണ്. 13 പേരും പെൺകുട്ടികളാണ്. ഷവർമ്മയ്ക്കായി ഉപയോഗിച്ചത് പഴയ ഇറച്ചിയാണെന്ന് ഹോട്ടൽ നടത്തിപ്പുകാർ സമ്മതിച്ചതായി പള്ളിക്കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്താൻ കഴിയില്ലെന്നും സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതായും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |