SignIn
Kerala Kaumudi Online
Tuesday, 17 February 2026 11.15 AM IST

കാട്ടുതീ തടയാൻ ഫയർ പ്ളാൻ, ഫയർ ഗ്യാംഗ്  സജ്ജീകരണവുമായി വനംവകുപ്പ്

Increase Font Size Decrease Font Size Print Page
a

കോഴിക്കോട്: സം​സ്ഥാ​ന​ത്ത് വേനൽച്ചൂട് കനത്തു തുടങ്ങിയതോടെ കാ​ട്ടു​തീ വ്യാപകമാകുന്നത് തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി വനംവകുപ്പ്. ഇതിനായി സ്റ്റേഷൻ, റെയ്ഞ്ച്, ഡിവിഷൻ, സർക്കിൾ തലങ്ങളിൽ വനമേഖലയെ വിവിധ ബ്ളോക്കുകളായി തിരിച്ച് ഫയർ പ്ലാനുകൾ തയ്യാറാക്കി. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് ബോധവത്കരണവും നൽകുന്നു. തീപിടിത്തമുണ്ടായാൽ ഉടൻ പ്രവർത്തിക്കാൻ ഡിവിഷനുകൾ കേന്ദ്രീകരിച്ച് ഫയർ ഗ്യാംഗുകളും രൂപീകരിച്ചു. 1000ത്തിലധികം പേരെ ഇതിനായി സജ്ജമാക്കി.

കാ​ട്ടു​തീ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ, മു​ന്ന​റി​യി​പ്പു​ക​ൾ എ​ന്നി​വ നൽകാനായി സ​ർക്കി​ൾ, ഡി​വി​ഷ​ൻ, റെയ്ഞ്ച് ത​ല​ങ്ങളിൽ ഫ​യ​ർ ക​ൺട്രോൾ റൂ​മു​ക​ളും തയ്യാറാക്കി. ജലസ്രോതസുകളുടെ പുനരുദ്ധാരണം, വിസ്ത ക്ലിയറൻസ്, ഫയർ പ്രതിരോധ ഉപകരണങ്ങളുടെ വിതരണം വനമേഖലകളിൽ ഭക്ഷ്യ-ജല സുരക്ഷ ഉറപ്പാക്കാൻ ചെക്ക് ഡാമുകളുടെ നിർമ്മാണം, നിലവിലെ ജലസ്രോതസുകളുടെ പുനരുദ്ധാരണം, പുൽമേടുകളുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ, അധിനിവേശ സസ്യങ്ങളുടെ നിർമ്മാർജനം, വിത്തുണ്ട വിതരണം തുടങ്ങിയവയും നടന്നുവരുന്നു.

കൺട്രോൾ ബേർണിംഗ്, വാച്ച് ടവർ

1. വനവുമായി ബന്ധപ്പെട്ട 3500 കി.മീറ്റർ ദൂരത്തിൽ ഫ​യ​ർ ലൈ​നു​ക​ളും ഫ​യ​ർ ബ്രേ​ക്കു​ക​ളും സ്ഥാപിക്കും. 500-700 താത്കാലിക വാച്ച് ടവറുകളും

2. വ​നപ്ര​ദേ​ശത്തോട് ചേർന്ന 1500-2000 ഹെക്ടർ പ്രദേശങ്ങളിൽ ക​ൺട്രോ​ൾ ബേർണിംഗ് (തീപിടിത്തം ഒഴിവാക്കാൻ ഉണങ്ങിയ പുല്ലുകളടക്കം കത്തിച്ച് നശിപ്പിക്കുന്നത്) നടത്തും

മണ്ണാർക്കാടും സെെലന്റ്

വാലിയും ഹോട്ട് സ്പോട്ട്

ഫോ​റ​സ്റ്റ് സ​ർവേ ഒ​ഫ് ഇ​ന്ത്യ​യു​ടെ സർവേപ്രകാരം മണ്ണാർക്കാടും സെെലന്റ് വാലിയും കാട്ടുതീ ഹോട്ട്സ്പോട്ടാണ്. 11,500 സ്ക്വയർ കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന വനപ്രദേശത്തെ കാട്ടുതീ സാദ്ധ്യതാ പ്രദേശങ്ങൾ കണ്ടെത്തി. ഇവയെ ഹൈ, മോഡറേറ്റ്, ലോ എന്നിങ്ങനെ തിരിച്ചു. ഇവിടങ്ങളിൽ തീ പടരാതിരിക്കാനുള്ള മുൻകരുതലും സ്വീകരിച്ചു.

''കാട്ടുതീ തടയാൻ വനം വകുപ്പ് നേരത്തേ തന്നെ ഒരുക്കങ്ങൾ ആരംഭിച്ചു

-കണ്ണൻ എം.വി.ജി,

നോഡൽ ഓഫീസർ,

ഫോറസ്റ്റ് ഫയർ മാനേജ്മെന്റ്


1800 425 4733

കാ​ട്ടു​തീ ശ്രദ്ധയിൽപെട്ടാൽ

അ​റി​യി​ക്കാ​നുള്ള

ടോ​ൾ ഫ്രീ ​ന​മ്പർ

TAGS: FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.