
മാനന്തവാടി: വനത്തിൽ അതിക്രമിച്ച് കയറിയതിന് വനം വകുപ്പ് കേസെടുത്തു. പിലാക്കാവ് സെന്റ് ജോസഫ് ദേവാലയത്തിലെ വികാരി : ഫാ: റോയ്സൻ ആന്റണി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് വനത്തിൽ അതിക്രമിച്ച് കയറിയതിന് കേസേടുത്തത്. വിശുദ്ധ വാരത്തിലെ ദു: ഖ വെള്ളിയാഴ്ചയാണ് കമ്പമലയിലേക്ക് കുരിശിന്റെ വഴിയെ ആചരിച്ചത്. ദേവാലയത്തിന്റെ നേതൃത്വത്തിൽ 60 വർഷത്തിലെറെയായി കമ്പ മലയിലിലേക്കാണ് കുരിശിന്റെ വഴി നടക്കുന്നത്. കൊവിഡിനെ തുടർന്നും, കഴിഞ്ഞ വർഷം പ്രദേശത്ത് കടുവ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ മാത്രമാണ് കമ്പ മലയിലേക്കുള്ള കുരിശിന്റെ വഴി നടത്താത്തിരുന്നത്.
അതെ സമയം കടുവ സെൻസസ് നടക്കുന്നതിനാൽ ഇത്തവണ വനം വകുപ്പ് വനത്തിൽ പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ചത് വിശ്വാസികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു.എന്നാൽ,ഉന്നത ഇടപ്പെടലുകൾ ഉണ്ടായതിനെ തുടർന്ന് അവസാന നിമിഷം അനുമതി നൽകുകയായിരുന്നു.പ്രദേശത്ത് വനം വകുപ്പ് ജീവനക്കാർ വനത്തിൽ പ്രവേശിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണെന്ന ബോർഡുകൾ വെക്കുകയും ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.സ്ത്രീകൾ ഉൾപ്പെടെ നുറുകണക്കിന് വിശ്വാസികളാണ് കമ്പ മലയിലേക്ക് കുരിശിന്റെ വഴിയെ നടന്നത്. വനത്തിൽ അനുമതിയില്ലാതെ പ്രവേശിച്ചതിന് കേരള വന നിയമം 1967 സെക്ഷൻ 27 പ്രകാരമാണ് ഇപ്പോൾ കേസേടുത്തിരിക്കുന്നത്. ആദ്യം അനുമതി നിഷേധിച്ചതിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ആരോപണം ഉന്നയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |