SignIn
Kerala Kaumudi Online
Wednesday, 25 September 2024 10.57 PM IST

ജില്ലകളിൽ ജൈവ വൈവിദ്ധ്യ കോ-ഓർഡിനേഷൻ കമ്മിറ്റികൾ

Increase Font Size Decrease Font Size Print Page
forest

തിരുവനന്തപുരം: എല്ലാ ജില്ലകളിലും ജൈവ വൈവിദ്ധ്യ കോ-ഓർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷനായിരിക്കും കമ്മിറ്റി അദ്ധ്യക്ഷൻ. ജില്ലാ പ്ലാനിംഗ് ഓഫീസർ കൺവീനറും ജൈവവൈവിദ്ധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ജോയിന്റ് കൺവീനറുമായിരിക്കും. ജില്ലാ ആസൂത്രണ സമിതി ഗവ. നോമിനി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ/അസിസ്റ്റന്റ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്, ജില്ലാ ഫിഷറീസ് ഓഫീസർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ, പ്രോജക്ട് ഡയറക്ടർ, ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റിൽ നിന്ന് ഇക്കണോമിക്സ് ആൻ‌ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. തദ്ദേശ സ്ഥാപന അസോസിയേഷൻ പ്രതിനിധികളും ജില്ലാ ആസൂത്രണ സമിതി ശുപാർശ ചെയ്യുന്ന 5 ജൈവവൈവിദ്ധ്യ വിദഗ്ദ്ധരും സമിതിയിൽ സ്ഥിരം ക്ഷണിതാക്കളാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FOREST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.