തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം.ഇ ബസ് സേവാ പദ്ധതിയുടെ ആദ്യ ഘട്ടമായി
സംസ്ഥാനത്തെ പത്ത് നഗരങ്ങൾക്കായി 950 ബസുകൾ അനുവദിക്കുന്നത് സംബന്ധിച്ച ഫയൽ ഗതാഗത വകുപ്പ് മടക്കി അയച്ചു. കേന്ദ്ര പദ്ധതി ലാഭകരമാകില്ലെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ വിലയിരുത്തി. പുതുതായി ഡീസൽ ബസുകൾ മതിയെന്നാണ് മന്ത്രിയുടെ നിർദേശം.
ഡീസൽ ബസുകൾ വാങ്ങുന്നതിന് നേരത്തെ പ്ലാൻ ഫണ്ടിൽ വകയിരുത്തിയ തുകയുടെ പകുതി ധനവകുപ്പ് വെട്ടിക്കുറച്ചെന്ന വിവരം അറിഞ്ഞ ശേഷമാണ് ഗതാഗത വകുപ്പിന്റെ ഇ ബസ് നിഷേധം. പ്ലാൻ ഫണ്ടായി 93 കോടി രൂപ അനുവദിക്കുമെന്ന പ്രതീക്ഷയിൽ 555 ഡിസൽ ബസ് വാങ്ങൽ പദ്ധതി ത്രിശങ്കുവിലാണ്. മിക്ക വകുപ്പുകളുടെ പ്ലാൻ ഫണ്ടുകൾ പകുതിയായി കുറച്ചപ്പോൾ ഗതാഗതmവകുപ്പിനുള്ള തുകയും കുറച്ചു. ആ പകുതി എപ്പോൾ കിട്ടുമെന്ന് ഉറപ്പുമില്ല. മാർച്ചു വരെ സമയമുണ്ട്. തുക വെട്ടിക്കുറയ്ക്കുരുതെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.
കേന്ദ്രം 950 ബസുകൾ സൗജന്യമായി നൽകുമെന്നല്ല പറഞ്ഞതെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. സംസ്ഥാന സർക്കാർ 42 കോടി രൂപ കണ്ടെത്തേണ്ടി വരും അത്രയും തുക നൽകാനില്ല. കേന്ദ്രത്തിന്റെ പ്രപ്പോസൽ അടങ്ങിയ ,ഫയലിൽ പറയുന്ന ചേർത്തലയിലും, കായംകുളത്മൊതുക്കെ ഇപ്പോൾ ഇഷ്ടംപോലെ ബസുണ്ട്. കൊച്ചിയും തിരുവനന്തപുരവും ആ ലിസ്റ്റിലില്ല. തിരുവനന്തപുരവും ഉൾപ്പെടെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, ഇവിടെ ഇപ്പോൾ ഓടുന്ന വണ്ടിക്കു തന്നെ സ്ഥലമില്ലെന്നായിരുന്നു മറുപടി.
2025 - 2029 കാലയളവിൽ 3,435.33 കോടി രൂപ ചെലവഴിച്ച് സ്വകാര്യ കമ്പനിയുടെ 38,000 ഇലക്ട്രിക് ബസുകൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുന്നതാണ് പി.എം.ഇ.ബസ് സേവാ പദ്ധതി. മറ്റ് സംസ്ഥാനങ്ങൾ ഇതിനകം 3975 ബസുകൾ ഉറപ്പാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |