SignIn
Kerala Kaumudi Online
Friday, 26 April 2024 12.20 PM IST

പ്രത്യേക ക്ഷേമനിധി വേണം : ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ

npaa

തിരുവനന്തപുരം: സംസ്ഥാനത്തെ പത്രം ഏന്റുമാർക്കും വിതരണക്കാർക്കും വേണ്ടി പ്രത്യേക ക്ഷേമനിധി നടപ്പിലാക്കണമെന്ന് ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.
ക്രമാതീതമായ ഇന്ധന വിലവർദ്ധനവ് കാരണം വിതരണ മേഖല കടുത്ത സാമ്പത്തിക നഷ്ടത്തിലാണ്. ഈ സാഹചര്യത്തിൽ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചതുപോലെ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നതിന് പലിശരഹിത വായ്പ നൽകാനുള്ള നടപടികൾ തുടങ്ങണം. നേരത്തെ പ്രഖ്യാപിച്ച സബ്സിഡി നൽകണമെന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 25ന് സെക്രട്ടറിയറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. സംഘടനയുടെ സംസ്ഥാന സമ്മേളനം 2023 ജനുവരി 27ന് കോഴിക്കോട്ട് നടത്തുമെന്നും നേതാക്കൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. സത്താർ വയനാട്, സെക്രട്ടറി ചേക്കു കരിപ്പൂർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്‌ണൻ നായർ, സെക്രട്ടറി അരുൺ നായർ, ട്രഷറർ അൻസാർ, കൊല്ലം ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ നായർ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NPAA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.