ന്യൂഡൽഹി: വാർത്താ സമ്മേളനത്തിൽ നിന്ന് ചില മാദ്ധ്യമങ്ങളെ പുറത്താക്കിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ എഡിറ്റേഴ്സ് ഗിൽഡ് ഒഫ് ഇന്ത്യ അപലപിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യം അടക്കം ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷകനാകേണ്ട ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന ഒരു വ്യക്തിയിൽ നിന്നുള്ള പെരുമാറ്റം അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് പ്രസിഡന്റ് സീമ മുസ്തഫ, ജനറൽ സെക്രട്ടറി അനന്ത് നാഥ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |