തിരുവനന്തപുരം: രാജ്യത്തെ തനത് ജനുസ്സിൽപ്പെട്ട പശുക്കളെ സംരക്ഷിക്കുന്നതിനും അവയുടെ പാൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി ആ ജനുസ്സിൽപ്പെട്ട കന്നുകാലികളെ പരിപാലിക്കുന്ന വ്യക്തികൾക്കും സഹകരണ സംഘങ്ങൾക്കും ദേശീയ ഗോപാൽ രത്ന പുരസ്കാരം നൽകാൻ കേന്ദ്ര സർക്കാർ തിരുമാനിച്ചു.
പുരസ്കാര വിജയികൾക്ക് ഓരോ വിഭാഗത്തിനുമായി ഒന്നാം സമ്മാനം 5 ലക്ഷം രൂപ, രണ്ടാം സമ്മാനം 3 ലക്ഷം രൂപ, മൂന്നാം സമ്മാനം 2 ലക്ഷം രൂപ എന്ന ക്രമത്തിൽ സമ്മാനവും സർട്ടിഫിക്കറ്റും മെമന്റോയും നൽകും.
www.dahd.nic.in / www.mha.gov.in എന്നീ സൈറ്റുകളിൽ നിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാം.
ജേതാക്കളെ ഒക്ടോബർ 31 ന് പ്രഖ്യാപിക്കുമെന്ന് കേരള കന്നുകാലി വികസന ബോർഡ് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |