ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിച്ച് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. രാഷ്ട്രപതി ഭവനിൽ വച്ചാണ് പ്രധാനമന്ത്രിയെ കണ്ടത്. കാത്തോലിക്ക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷനും മാർപാപ്പയുടെ ഉപദേശക സമിതിയിലെ ഏഷ്യൻ അംഗവുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷിയസ് കഴിഞ്ഞ ദിവസം ഗോവ രാജ്ഭവനിൽ വച്ച് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗഹൃദ സന്ദർശനമെന്നായിരുന്നു കർദ്ദിനാളുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |