SignIn
Kerala Kaumudi Online
Saturday, 27 April 2024 4.22 AM IST

5 പച്ചതുരുത്തുകൾ, ഓരോ ജില്ലയിലും

1

തിരുവനന്തപുരം: ഓരോ ജില്ലയിലും അ‌ഞ്ച് മാതൃകാ പച്ചതുരുത്തുകൾ ഒരുങ്ങുന്നു.നിലവിലുള്ള പച്ചതുരുത്തുകളെ നവീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ശുദ്ധവായു ശ്വസിക്കാനുള്ള ലൈവ് ഓക്സിജൻ പാർലർ എന്ന സന്ദേശമാണ് പച്ചതുരുത്തുകൾ പകരുന്നത്. ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ സ്ഥലങ്ങൾ കണ്ടെത്തി, തദ്ദേശീയ വൃക്ഷങ്ങളും സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനങ്ങൾ സൃഷ്ടിച്ച് സംരക്ഷിക്കും. പച്ചത്തുരുത്തിലൂടെ രൂപപ്പെടുന്ന ചെറുവനങ്ങളിലെ വൃക്ഷങ്ങൾ കാർബൺ ഡയോക്‌സൈഡ് ആഗിരണം ചെയ്ത് സൂക്ഷിക്കുന്ന കാർബൺ കലവറകളാവും. പച്ചത്തുരുത്ത് സ്ഥലത്തെ അന്തരീക്ഷ താപനില നിയന്ത്രിക്കും. പക്ഷികളുടേയും ഷ‌ഡ്പദങ്ങളുടേയും ആവാസ മേഖലയായി ഈ ചെറുവനങ്ങളെ മാറ്റും.കുറഞ്ഞത് അര സെന്റ് സ്ഥലമാണ് പച്ചതുരുത്തിന് വേണ്ടത്.

നിലവിൽ സംസ്ഥാനത്ത് 214.23 ഹെക്ടറിലായി 1683 പച്ചതുരുത്തുകളുണ്ട്.

മാതൃകാ പച്ചതുരുത്ത്

പച്ചതുരുത്ത് വ്യാപിപ്പിച്ച് നവീകരിക്കും.

ഓരോ ജില്ലയിലും അ‌ഞ്ച് മാതൃകാ പച്ചതുരുത്ത്

വിദ്യാർത്ഥികളുടെ പഠനത്തിന് ഉതകും

.ബോർഡുകൾ സ്ഥാപിക്കും,സസ്യങ്ങളുടെ വിവരണങ്ങൾ ഉണ്ടാവും.

ചെറിയ വനമെന്ന നിലയിൽ വിനോദത്തോടൊപ്പം ബോധവത്കരണ, വിജ്ഞാനം സംവിധാനങ്ങൾ ഒരുക്കും.

പച്ചതുരുത്തുകളിലെ പ്രധാനികൾ

പ്ലാവ്, മാവ്, കുടംപുളി, വാളൻ പുളി,നെല്ലി, അരിനെല്ലി, കമ്പകം, ഞാവൽ, ആര്യവേപ്പ്, കറിവേപ്പ്,നാരകം,നാഗമരം, വയണ, മാതളനാരകം, മൂട്ടിപ്പഴം, സീതപ്പഴം, ഇലഞ്ഞി, പേര, മുള, നെൻമേനിവാക, കൂവളം, കണിക്കൊന്ന,നീർമരുത്, കരിങ്ങാലി, അശോകം, ദന്തപ്പാല, വേങ്ങ, പൂവരശ്, കുന്നിവാക,വെട്ടി, ഉതി, കരിഞ്ഞൊട്ട, ഇഞ്ച, ഉങ്ങ്, ചമത, കുളമാവ്, കറുവ,അത്തി, കുമിഴ്, കുടകപ്പാല, മരോട്ടി, മുരിങ്ങ, ജാതി, ചെറുതേക്ക്, മണിമരുത്, ഇലിപ്പ, താന്നി, കസ്തൂരിവെണ്ട, കടലാടി,ആടലോടകം, ചെറൂള, കറ്റാർവാഴ, ചിറ്റരത്ത, കിരിയാത്ത്, ബ്രഹ്മി, വെളള മന്ദാരം, എരുക്ക്, ചെറുനാരകം, തെറ്റി, പാണൽ,പാരിജാതം, നീല അമരി, വാതംകൊല്ലി, കച്ചോലം, മൈലാഞ്ചി, തുമ്പ, രാമതുളസി, തുളസി, കുറുന്തോട്ടി,കരിങ്കുറിഞ്ഞി,രാമച്ചം, തഴുതാമ, കരിനൊച്ചി, തിപ്പലി, പനിക്കൂർക്ക,മുഞ്ഞ

പച്ചതുരുത്തിൽ നിന്ന് വരുമാനം

പച്ചതുരുത്തുകളിൽ നിന്ന് വരുമാനം ലഭിക്കുന്ന രീതിയിൽ സസ്യങ്ങളേയും അവയുടെ വിഭവങ്ങളേയും ഉപയോഗപ്പെടുത്തും.ഭക്ഷ്യയോഗ്യമായ ഉത്പന്നങ്ങൾ ലഭിക്കുന്ന സസ്യങ്ങളുയെയും ഔഷധസസ്യങ്ങളുടേയും പച്ചതുരുത്തുകളും നിർമ്മിക്കും.

പച്ചതുരുത്ത് സംസ്ഥാനത്താകെ വ്യാപിപ്പിക്കുയാണ് ലക്ഷ്യം.

--സഞ്ജീവ് എസ്.യു ഹരിത കേരള മിഷൻ കൺസൾട്ടന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GREENERY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.