തിരുവനന്തപുരം: ലോട്ടറിയുടെ ജി.എസ്.ടി 40% ആയി കൂട്ടിയത് സംസ്ഥാനത്തിന് വലിയ ആഘാതമായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ലോട്ടറി ടിക്കറ്റിൻമേൽ 3.35 രൂപയാണ് വരുമാന നഷ്ടം. എന്നിട്ടും ലോട്ടറിയുടെ വില കൂട്ടിയില്ല. പുതിയ സാഹചര്യത്തിൽ ഏജന്റ് ഡിസ്‌കൗണ്ട്, ഏജൻസി പ്രൈസ് എന്നിവയുടെ ഘടനയിൽ എങ്ങനെ മാറ്റം വരുത്താം എന്ന് പരിശോധിച്ചു വരികയാണ്. വിറ്റു വരവിന്റെ 60% തുക സമ്മാനമായി നൽകുന്നുണ്ട്. എന്നാൽ വിറ്റുവരവിൽ കുറവ് വന്നത് കാരണം ആകെ സമ്മാനത്തുകയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ജി.എസ്.ടി നിരക്ക് പരിഷ്‌കരണം ലോട്ടറി മേഖലയിലെ തൊഴിലാളികളെ ഒരുതരത്തിലും ബാധിക്കാതിരിക്കാൻ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |