SignIn
Kerala Kaumudi Online
Saturday, 27 July 2024 8.11 PM IST

ഗുരുവായൂരപ്പന് നാളെ സഹസ്രകലശവും ബ്രഹ്മകലശവും അഭിഷേകം

news-photo-
കലശച്ചടങ്ങുകൾക്കായുള്ള സ്വർണ്ണ വെള്ളിക്കുടങ്ങൾ ക്ഷേത്രം കൂത്തമ്പലത്തിൽ തയ്യാറാക്കി വെച്ചപ്പോൾ

ഗുരുവായൂർ: ഗുരുവായൂരപ്പന് ചൊവ്വാഴ്ച്ച ആയിരംകുടം കലശവും ബ്രഹ്മകലശവും അഭിഷേകം ചെയ്യും. ഇന്ന് തത്വകലശാഭിഷേകം നടക്കും. ബ്രഹ്മകലശാഭിഷേകത്തോടെ കലശച്ചടങ്ങുകൾക്ക് പരിസമാപ്തിയാകും. ഇന്ന് ഉച്ചപൂജയ്ക്ക് മുമ്പായാണ് തത്വകലശാഭിഷേകം.

മന്ത്രപുരസരം 24 തത്ത്വങ്ങളെ സന്നിവേശിപ്പിക്കുന്ന തത്ത്വകലശപൂജ രാവിലെ എട്ടിന് വലിയ പാണിയോടെ ആരംഭിക്കും. തുടർന്ന് നാഡിസന്താന പൂജ നടക്കും. വൈകിട്ട് സഹസ്രകലശാഭിഷേകത്തിനുള്ള 1001 കലശം നിറയ്ക്കൽ, അധിവാസഹോമം, അധിവാസപൂജ എന്നിവ നടക്കും. ചൊവ്വാഴ്ചയാണ് ആയിരം കലശം അഭിഷേകവും ബ്രഹ്മകലശാഭിഷേകവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURUVYUR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.