ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം ഓട്ടംതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥന് സമ്മാനിക്കും. അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ ദേവസ്വം നൽകിവരുന്നതാണ് 25,555 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്കാരം. ഈ മാസം 30 ന് മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. 1000 ക്ഷേത്രങ്ങൾക്ക് 10,000 രൂപ വീതമുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം, കിഴക്കേനടയിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനം, കൗസ്തുഭം കോമ്പൗണ്ടിൽ 23 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനം എന്നിവയും മന്ത്രി നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |