തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നിയമസഭയിൽ
ഇന്ന് രാവിലെ 9ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവതരിപ്പിക്കും. ഭരണത്തുടർച്ചയായതിനാൽ കഴിഞ്ഞ സർക്കാരിന്റെ അവസാന നയപ്രഖ്യാപനത്തിൽ നിന്ന് കാതലായ മാറ്റങ്ങളുണ്ടാകാനിടയില്ലെന്നാണ് സൂചന. സാർവത്രിക വാക്സിനേഷനിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറിയതുമടക്കമുള്ള സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയനിലപാടുകൾ നയപ്രഖ്യാപനത്തിൽ വന്നേക്കാം. എങ്കിൽ അത്തരം വിമർശനങ്ങളോടുള്ള ഗവർണറുടെ സമീപനവും ഉറ്റുനോക്കപ്പെടുന്നു. കഴിഞ്ഞ നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ വിമർശനങ്ങളുൾപ്പെടെ ഗവർണർ വായിച്ചിരുന്നു.
എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാകാതിരുന്ന മന്ത്രി വി. അബ്ദു റഹ്മാനും നെന്മാറ അംഗം കെ. ബാബുവും ഇന്ന് രാവിലെ 8ന് സ്പീക്കറുടെ ചേംബറിലെത്തി സത്യപ്രതിജ്ഞ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |