SignIn
Kerala Kaumudi Online
Saturday, 27 April 2024 4.57 AM IST

ഹജ്ജ് നറുക്കെടുപ്പ് ഇന്ന്; ആദ്യഘട്ടത്തിൽ 5,​747 പേർക്ക് അവസരം

hajj

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന് കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും. ഉച്ചയ്ക്ക് 12ന് സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷനാവും.

ഈ വർഷം ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ച 10,565 അപേക്ഷകളിൽ കേരളത്തിന് ലഭിച്ച ഹജ്ജ് ക്വാട്ടയായ 5,​747 സീറ്റിലേക്കാണ് നറുക്കെടുപ്പ്. ആദ്യ നറുക്കെടുപ്പിൽ അവസരം ലഭിക്കാത്തവരെ വീണ്ടും നറുക്കെടുത്ത് വെയ്റ്റിംഗ് ലിസ്റ്റ് തയ്യാറാക്കും. പിന്നീട് മറ്റു സംസ്ഥാനങ്ങളിൽ ഒഴിവ് വരുന്ന സീറ്റിലേക്ക് മുൻഗണനാ അടിസ്ഥാനത്തിൽ അവസരമേകും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ പാസ്‌പോർട്ട് നമ്പർ നൽകിയാൽ നറുക്കെടുപ്പ് വിവരം അറിയാനാവും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0483 271 0717, 0483 271 7572.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAJJ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.