SignIn
Kerala Kaumudi Online
Thursday, 19 February 2026 4.05 AM IST

തടവുകാരുടെ വേതന വർദ്ധന: ഹർജി തള്ളി

Increase Font Size Decrease Font Size Print Page
p

കൊച്ചി: തടവുകാരുടെ വേതനം വർദ്ധിപ്പിച്ചതിനെ ചോദ്യം ചെയ്യുന്ന ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ കാരണമില്ലെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിലയിരുത്തി. വേതനം 530-620 രൂപയായി വർദ്ധിപ്പിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു അഡ്വ. അജീഷ് കളത്തിൽ ഗോപിയുടെ ഹർജിയിലെ ആരോപണം. തടവുകാർക്കും മിനിമം വേതനം നൽകേണ്ടതുണ്ടെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയ ഡിവിഷൻബെഞ്ച് ഹർജി തള്ളുകയായിരുന്നു.

TAGS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY