
കൊച്ചി: പുതുതായി ഇറക്കുന്ന ബ്രാൻഡിക്ക് ജനങ്ങളിൽ നിന്ന് പേരും ലോഗോയും ക്ഷണിച്ച പൊതുമേഖലാ സ്ഥാപനമായ പാലക്കാട് മലബാർ ഡിസ്റ്റിലറീസിന്റെ നടപടി ഹൈക്കോടതി സ്റ്റേചെയ്തു. നടപടി മദ്യ ഉപയോഗത്തിന് പ്രേരണയാകുമെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
മദ്യത്തിന് പേരു ക്ഷണിച്ചുള്ള പ്രചാരണം അബ്കാരി ആക്ടിന് വിരുദ്ധമാണെന്ന് ആരോപിച്ച് കൊല്ലം ഡി.സി.സി വൈസ് പ്രസിഡന്റ് എം.എം.സഞ്ജീവ് കുമാർ അടക്കം ഫയൽ ചെയ്ത ഹർജികളാണ് കോടതി പരിഗണിച്ചത്. അതേസമയം, മദ്യത്തിന് പേരോ ലോഗോയോ തങ്ങൾ ക്ഷണിച്ചിട്ടില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ സത്യവാങ്മൂലത്തിൽ അറിയിച്ചു. പ്രചാരണ നടപടികളുമായി ബന്ധമില്ലെന്നും വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |