തിരുവനന്തപുരം : ആരോഗ്യവകുപ്പിന് കീഴിലെ ഡെന്റൽ ഹൈജീനിസ്റ്റുകളെ ഡെന്റൽ ഹൈജീൻ ഓഫീസർമാരായി ഉടൻ പുനർനാമകരണം ചെയ്യും. ആരോഗ്യവകുപ്പിന്റെ ശുപാർശ പ്രകാരമാണിത്. സ്റ്റാഫ് നേഴ്സുമാരെ നേഴ്സിംഗ് ഓഫീസർമാരാക്കിയതിനു സമാനമാണിത്. ഡോക്ടർമാരോടൊപ്പം ക്ലിനിക്കൽ ജോലികൾ നിർവഹിക്കുന്നതും പൊതുജന ദന്താരോഗ്യ ബോധവത്കരണം നടത്തുന്നതും ഇവരാണ്. കേന്ദ്രസർക്കാർ ആശുപത്രികളിൽ ഈ മാറ്റം നേരത്തേ നടപ്പാക്കിയിരുന്നു. മൊത്തം 115 പേരാണ് സംസ്ഥാന സർവീസിലുള്ളത്. നിലവിൽ ഏതുഗ്രേഡിലാണോ അതേ ഗ്രേഡിൽത്തന്നെയാകും പേരുമാറ്റം.
എൻട്രി കേഡർ തസ്തികയായ ഗ്രേഡ് 2ൽ പ്രവേശിക്കുന്നവർക്ക് അടിസ്ഥാന ശമ്പളം 35,600 രൂപയാണ് , ഗ്രേഡ് ഒന്നിൽ 37,800, സീനിയർ ഗ്രേഡിലെത്തുമ്പോൾ 42,500 എന്നിങ്ങനെയാണ്. 2007 സർക്കാർ നിയോഗിച്ച ഡോ.മോഹൻ നായർ കമ്മിറ്റി ഹൈജീനിസ്റ്റുകളെ ഓഫീസർമാരാക്കാൻ ശുപാർശ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |