
കൊച്ചി: ബോംബ് ഭീഷണിയെ തുടർന്ന് ഹൈക്കോടതിയിൽ ഇന്നലെ സിറ്റി പൊലീസിന്റെ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഹൈക്കോടതി രജിസ്ട്രാർ ജനറലിന് രാവിലെ 11.30ന് ലഭിച്ച ഇ-മെയിൽ സന്ദേശത്തിൽ ഇന്നലെ 12.15ന് ബോംബ് സ്ഫോടനം ഉണ്ടാകുമെന്നാണ് അറിയിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള ഇ-മെയിൽ എന്ന് സന്ദേശത്തിലുണ്ടായിരുന്നു. സുരക്ഷാ ഓഫീസർ അറിയിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തി ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. കോടതിയുടെ പ്രവർത്തനം തടസപ്പെട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |