തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ ഹോംസ്റ്റേ, സർവീസ്ഡ് വില്ല സംരംഭകനാകാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ, ക്ലാസിഫിക്കേഷൻ, അംഗീകാരം എന്നിവയ്ക്ക് ഓൺലൈനിൽ അപേക്ഷിക്കാം. അതിഥിക്ക് കുറഞ്ഞത് ഒരു മുറിയോ (രണ്ട് കിടക്കകൾ) പരമാവധി ആറ് മുറികളോ (പന്ത്രണ്ട് കിടക്കകൾ) വിട്ടു കൊടുക്കാൻ തയ്യാറുണ്ടെങ്കിൽ ഹോം സ്റ്റേ തുടങ്ങാം. ഭക്ഷണമൊരുക്കിക്കൊടുക്കണം. താമസസൗകര്യം മാത്രം ഒരുക്കുകയുമാകാം. സർവീസ്ഡ് വില്ലയിൽ ആതിഥേയൻ താമസിക്കേണ്ട കാര്യമില്ല. സിൽവർ, ഗോൾഡ്, ഡയമണ്ട് ക്ലാസിഫിക്കേഷനാണ് ടൂറിസം വകുപ്പ് ഹോംസ്റ്റേകൾക്ക് നൽകുന്നത്. https://www.keralatourism.org/service-provider-classification/userലൂടെ രജിസ്റ്റർ ചെയ്യാം. ഹോം സ്റ്റേയ്ക്കും സർവീസ്ഡ് വില്ലയ്ക്കും മൂന്ന് വർഷത്തേക്കാണ് അംഗീകാരം. സഹായങ്ങൾക്കും ഉപദേശങ്ങൾക്കും ലോണുകൾ ലഭ്യമാക്കാനും ടൂറിസം വകുപ്പിന്റെ സഹായം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |