കൊച്ചി: ഒരാഴ്ചയായി ആശുപത്രിയിൽ കഴിയുന്ന യാക്കോബായ സഭാതലവൻ ശ്രേഷ്ഠ കാതോലിക്കാബാവ ബസേലിയോസ് പ്രഥമന്റെ നില ഗുരുതരമായി തുടരുന്നു. ആസ്റ്റർ മെഡ്സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ബാവ. പക്ഷാഘാതം ഉണ്ടായിട്ടുണ്ട്. ന്യൂറോ സയൻസ് കൺസൾട്ടന്റ് ഡോ. മാത്യു എബ്രഹാമിന്റെ നേതൃത്വത്തിലാണ് ചികിത്സ. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ സ്ഥിതി വഷളാകുന്നുണ്ട്.
ഈ മാസം നാലിനാണ് ബാവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെത്രാപ്പോലീത്തൻ ട്രസ്റ്റി ഗ്രിഗോറിയസ് ജോസഫ്, സഭാ ഭാരവാഹികളായ സ്ളീബ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, ഷാജി ചൂണ്ടയിൽ, അഡ്വ. പീറ്റർ കെ. ഏലിയാസ് എന്നിവർ ഡോക്ടർമാരുമായി ചികിത്സാവിവരങ്ങൾ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |