കൊച്ചി: കൊവിഡിനെത്തുടർന്ന് തിരിച്ചുപോകാൻ കഴിയാത്ത ചൈനയിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് കേരളത്തിൽ ക്ളിനിക്കൽ, ലാബ് പരിശീലനം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് പേരന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഓൺലൈൻ ക്ളാസുണ്ടെങ്കിലും പ്രായോഗിക പരിശീലനം ലഭിക്കുന്നില്ല. സർക്കാർ, സ്വാശ്രയ കോളേജുകളിൽ സൗകര്യം ലഭിച്ചാൽ സഹായമാകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ആൻഡ്രൂസ് മാത്യു പറഞ്ഞു. സർക്കാർ അനുവദിച്ചാൽ പരിശീലനം നൽകാൻ സ്വാശ്രയകോളേജുകൾ തയ്യാറാണ്.
അടുത്ത സെമസ്റ്ററും ഓൺലൈനാണെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി ചൈനീസ് അധികൃതർ നൽകിയ വിവരം. വിദ്യാർത്ഥികളുടെ പ്രശ്നം ഉന്നയിച്ച് ഇന്ന് ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് ദിനം ആചരിക്കും. ജില്ലകളിൽ ഗാന്ധിപ്രതിമകൾക്ക് മുമ്പിൽ പരിപാടികൾ സംഘടിപ്പിക്കും. വിദേശത്ത് പഠിച്ച ഡോക്ടർമാരെ ചടങ്ങിൽ ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |