SignIn
Kerala Kaumudi Online
Thursday, 19 February 2026 4.23 AM IST

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ കടുത്ത ശിക്ഷ, ഏഴ് വർഷം വരെ തടവ്; ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

Increase Font Size Decrease Font Size Print Page
doctors

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണത്തിന് കടുത്ത ശിക്ഷ കിട്ടും. ആറ് മാസം തടവാണ് കുറഞ്ഞ ശിക്ഷ. ഏഴ് വർഷം തടവാണ് പരമാവധി ശിക്ഷ. ഗവർണർ ഒപ്പിടുന്നതോടെ ഓർഡിനൻസ് നിലവിൽ വരും.

നാശനഷ്ടങ്ങൾക്ക് ഉപകരണങ്ങളുടെ വിപണി വിലയുടെ ആറിരട്ടിവരെ നഷ്ടപരിഹാരം ഈടാക്കും. അധിക്ഷേപം, അസഭ്യം പറയൽ എന്നിവയും നിയമത്തിന്റെ പരിധിയിൽപ്പെടുത്തി. സുരക്ഷാ ജീവനക്കാർക്കും പരിശീലനത്തിനെത്തുന്നവർക്കും നിയമപരിരക്ഷ നൽകും.

ആയുർവേദ, ഹോമിയോ വിഭാഗങ്ങളിലെ ഉൾപ്പടെ ഹൗസ് സർജൻമാർ, പി.ജി ഡോക്ടർമാർ, നഴ്സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ വിദ്യാർത്ഥികൾ തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പഠിക്കുകയും രോഗീപരിചരണത്തിൽ ഏർപ്പെടുകയും ചെയ്യുന്ന എല്ലാവിദ്യാർത്ഥികളെയും ഇത്തരം പഠന കേന്ദ്രങ്ങളെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താണ് തീരുമാനം.

6,600 ഹൗസ്‌സർജൻമാരും 5,000 പി.ജി ഡോക്ടർമാരും 5,500 നഴ്സിംഗ് വിദ്യാർത്ഥികളും ഇതിന് ആനുപാതികമായി പാരാമെഡിക്കൽ വിദ്യാർത്ഥികളും പഠനത്തിന്റെ ഭാഗമായി രോഗീപരിചരണത്തിൽ ഏർപ്പെടുന്നുണ്ട്.

നിയമം സംബന്ധിച്ച് നേരത്തെ ചർച്ചകൾ നടന്നെങ്കിലും വിദ്യാർത്ഥികളെയും പഠനകേന്ദ്രങ്ങളെയും ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തോടെയാണ് നിയമം കൂടുതൽ സമഗ്രമാക്കാൻ തീരുമാനിച്ചത്.

TAGS: ORDINANCE, HOSPITAL SAFETY, CABINET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY