SignIn
Kerala Kaumudi Online
Friday, 01 May 2026 1.34 AM IST

കന്യാകുമാരിയിൽ കാണാതായ മലയാളി സഹോദരിമാർ കടലിൽ മരിച്ചനിലയിൽ

Increase Font Size Decrease Font Size Print Page
meera-and-aani


കന്യാകുമാരി: കന്യാകുമാരിയിൽ വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരിമാരെ കടലിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂർ കുരിക്കാട്ടിൽ ആൻ ഫിലിപ്പ് (35), മീര ഫിലിപ്പ് (32) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച മുതൽ ഇരുവരേയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ കടലിൽ മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് പൊലീസിനെ വിവരമറിയിച്ചത്.


കഴിഞ്ഞ 15 വർഷമായി അമേരിക്കയിൽ സ്ഥിരതാമസക്കാരായ ഇരുവരും വേനലവധിക്കായി നാട്ടിലെത്തിയതായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ ഇവർ കന്യാകുമാരിയിലെ ഒരു ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ 26-ാം തീയതി വൈകുന്നേരം പുറത്തിറങ്ങിയ ഇരുവരും തിരികെ എത്താതിരുന്നതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.


കന്യാകുമാരി പൊലീസും കോസ്റ്റൽ പൊലീസും ചേർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS: SISTERS, DEATH, KANYAKUMARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.