SignIn
Kerala Kaumudi Online
Saturday, 27 April 2024 12.30 AM IST

കേരളകൗമുദി സ്‌കോളർഷിപ്പോടെ സിവിൽ സർവ്വീസ് പരിശീലനം

ias

തിരുവനന്തപുരം: മാധവി സുകുമാരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേരളകൗമുദിയും ഇന്ത്യയിലെ മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസുമായി സഹകരിച്ച് നടപ്പിലാക്കിയ ഐ.എ.എസ് പരിശീലന പദ്ധതി നാലാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. കേരളകൗമുദി വായനക്കാർക്കു വേണ്ടി ആരംഭിച്ച ഈ പരിശീലന പരിപാടിയിലേക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഏതാനും വർഷങ്ങളായി സിവിൽ സർവ്വീസ് പരീക്ഷാ വിജയികളുടെ റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കുന്ന 20 ശതമാനത്തിലധികം പേരും എ.എൽ.എസ് ഐ.എ.എസിന്റെ വിവിധ ശാഖകളിൽ പഠിച്ചവരാണ്. കഴിഞ്ഞ പ്രാവശ്യവും 829 പേരുടെ റാങ്ക് ലിസ്റ്റ് യു.പി.എസ്.സി പ്രസിദ്ധീകരിച്ചപ്പോൾ അതിൽ 172 പേരും എ.എൽ.എസിൽ പരിശീലനം പൂർത്തിയാക്കിയവരായിരുന്നു. ഇന്ത്യയൊട്ടാകെ ജോലി ചെയ്യുന്ന 5,500 സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരിൽ 3,009 പേരും എ.എൽ.എസ് ഐ.എ.എസിൽ പരിശീലനം നേടിയവരാണ്.

കോളേജിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾക്ക് രണ്ടുവർഷം നീണ്ടുനിൽക്കുന്ന ഐ.എ.എസ് ഫൗണ്ടേഷൻ ക്ലാസ് ഉടൻ ആരംഭിക്കും. ശനി,ഞായർ ദിവസങ്ങളിൽ ഉച്ചയ്‌ക്ക് ഒരു മണി മുതൽ അഞ്ച് മണി വരെയാണ് ക്ലാസ്. ആദ്യവർഷം ഐ.എ.എസ് ഫൗണ്ടേഷൻ ക്ലാസുകളും രണ്ടാം വർഷം അഡ്‌വാൻസ്‌ഡ് ഫൗണ്ടേഷൻ ക്ലാസുകളുമാണ് ലഭിക്കുക. രണ്ടുവർഷവും കൂടിയുളള ഫീസ് 82,600 രൂപയാണ്. എന്നാൽ കേരളകൗമുദി സ്‌കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾ ഓരോ വർഷവും 15,000 രൂപ മാത്രം അടച്ചാൽ മതിയാകും. ബാക്കി തുക സ്‌കോളർഷിപ്പായി കേരളകൗമുദി കോച്ചിംഗ് സ്ഥാപനത്തിന് നൽകും. സ്‌കോളർഷിപ്പോടുകൂടിയ അഡ്‌മിഷൻ ഈ മാസം അവസാനിക്കും.

ഡിഗ്രി കഴിഞ്ഞവർക്ക് മെയിൻ കം പ്രിലിമിനറി കോച്ചിംഗാണ് ലഭിക്കുക. ഇത് ഒരു വർഷം നീണ്ടുനിൽക്കുന്ന ഫുൾടൈം പ്രോഗ്രാമാണ്. ആഴ്‌ചയിൽ ആറുദിവസവും ക്ലാസുണ്ടായിരിക്കും. ഇതിന്റെ പുതിയ ബാച്ച് ഉടൻ ആരംഭിക്കും. ഇന്ത്യയിൽ 93 ശാഖകളുളള എ.എൽ.എസ് ഐ.എ.എസിന്റെ തിരുവനന്തപുരം ശാഖ പ്രവർത്തിക്കുന്നത് കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മൂന്നാം നിലയിലാണ്. ഇവിടെ എല്ലാ ക്ലാസുകളും കൈകാര്യം ചെയ്യുന്നത് ഡൽഹിയിൽ നിന്നുളള വിദഗ്ദ്ധരായ ഫാക്കൽറ്റികളാണ്. കൂടുതൽ വിവരങ്ങൾക്ക് എ.എൽ.എസ് ഐ.എ.എസിന്റെ സൗത്ത് ഇന്ത്യൻ മേധാവി എ.യു.പ്രസാദിനെ നേരിൽ കാണാം. ഫോൺ: 9895074949.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.