തിരുവനന്തപുരം: 28ാമത് ഐ.എഫ്.എഫ്.കെയുടെ കൺട്രി ഫോക്കസ് വിഭാഗത്തിൽ ആറ് ക്യൂബൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. എൽ ബെന്നി, ഇന്നസെൻസ്, മാർത്തി ദ ഐ ഒഫ് ദ കാനറി, ദ മേയർ, സിറ്റി ഇൻ റെഡ്, വിത്ത് യു ബ്രെഡ് ആന്റ് ഒനിയൻസ് എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. സംവിധായകരായ ഹോർഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗിൽ, നിർമ്മാതാവ് റോസ മരിയ വാൽഡസ് എന്നിവർ മേളയിൽ അതിഥികളായി പങ്കെടുക്കും. ക്യൂബൻ സ്ഥാനപതി അലെഹാന്ദ്രോ സിമാൻകാസ് മരീനുമായി മേളയിലെ ക്യൂബൻ പാക്കേജ് സംബന്ധിച്ച് ചലച്ചിത്ര അക്കാഡമി ഭാരവാഹികൾ ചർച്ച നടത്തി. മസ്‌കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ,സെക്രട്ടറി സി.അജോയ് ,അക്കാഡമി ഡെപ്യൂട്ടി ഡയറക്ടർ(ഫെസ്റ്റിവൽ) എച്ച്.ഷാജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |