
ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാന്റേഷൻ മാനേജ്മെന്റിൽ (I.I.P.M)വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.2026- 28 അദ്ധ്യയന വർഷ റസിഡൻഷ്യൽ (2 Year) പ്രോഗ്രാമാണിത്.അഗ്രി ബിസിനസ്, പ്ലാന്റേഷൻ,ഫുഡ് & അഗ്രിക്കൾച്ചറൽ എക്സ്പോർട്ട് മാനേജ്മെന്റ്,ഫുഡ് പ്രോസസിംഗ് & ബിസിനസ് മാനേജ്മെന്റ്, അഗ്രിക്കൾച്ചറൽ എക്സ്പോർട്ട് & ബിസിനസ് മാനേജ്മെന്റ് വിഷയങ്ങൾ സ്പെഷ്യലൈഷനായി വരുന്ന പി.ജി.ഡി.എം പ്രോഗ്രാമുകളാണിത്.കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐ.സി.ഐ.സി.ഐ,എച്ച്.ഡി.എഫ്.സി,ആദിത്യ ബിർല, റിലയൻസ്,സ്വിഗി തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ വഴി 100 ശതമാനം പ്ലേസ്മെന്റും ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നുണ്ട്.
പി.ജി.ഡി.എം-ഫുഡ് പ്രോസസിംഗ് & ബിസിനസ് മാനേജ്മെന്റ് (FBPM):എം.ബി.എയ്ക്കു തുല്യം പ്രോഗ്രാമാണിത്.60 ശതമാനം മാർക്കോടെ നാല് വർഷ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം (ഫുഡ്/ ഫുഡ് ടെക് വിഷയങ്ങൾക്ക് മുൻഗണന).എസ്.സി/എസ്.ടി / ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി.ക്യാറ്റ്/സിമാറ്റ്/മാറ്റ് എന്നീ സ്കോറുകളിലൊന്ന് ഉണ്ടായിരിക്കണം.
പി.ജി.ഡി.എം-അഗ്രി ബിസിനസ് & പ്ലാന്റേഷൻ മാനേജ്മെന്റ് (ABPM): എം.ബി.എയ്ക്കു തുല്യം പ്രോഗ്രാമാണിത്. യു.കെയിലെ റോയൽ അഗ്രിക്കൾച്ചറൽ യുണിവേഴ്സിറ്റിയുമായി സഹകരണമുണ്ട്. 60 ശതമാനം മാർക്കോടെ നാല് വർഷ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം (അഗ്രിക്കൾച്ചർ/അനുബന്ധ വിഷയങ്ങൾക്ക് മുൻഗണന).എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി. ക്യാറ്റ്/സിമാറ്റ്/മാറ്റ് എന്നീ സ്കോറുകളിലൊന്ന് ഉണ്ടായിരിക്കണം.
പി.ജി.ഡി.എം-അഗ്രിക്കൾച്ചറൽ എക്സ്പോർട്ട് & ബിസിനസ് മാനേജ്മെന്റ് (AEBM): 60 ശതമാനം മാർക്കോടെ നാല് വർഷ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം (അഗ്രിക്കൾച്ചർ/കൊമേഴ്സ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഷയങ്ങൾക്ക് മുൻഗണന). എസ്.സി/എസ്.ടി /ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി. ക്യാറ്റ്/സിമാറ്റ്/മാറ്റ് എന്നീ സ്കോറുകളിലൊന്ന് ഉണ്ടായിരിക്കണം.
I.I.P.M പ്രൊഫഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓഫ്‌ലൈനായാണ് എഴുത്തു പരീക്ഷ. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കില്ല. 1250 രൂപയാണ് അപേക്ഷാ ഫീസ്.വെബ്സൈറ്റ്: iipmb.edu.in.അവസാന തീയതി: 31.01.2026.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |