SignIn
Kerala Kaumudi Online
Friday, 26 April 2024 6.50 PM IST

വിജയ് ചൗക്ക് - ഇന്ത്യാഗേറ്റ് നവീകരണം പൂർത്തിയാകുന്നു

v

ന്യൂഡൽഹി:സെൻട്രൽ വിസ്ത അവന്യൂ പദ്ധതിയുടെ ഭാഗമായി വിജയ് ചൗക്ക് മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള നവീകരണം 15 ദിവസത്തിനകം പൂർത്തിയാകും. പുതിയ പാർലമെന്റ് മന്ദിരം നവംബറോടെ പൂർത്തിയായേക്കും. ശീതകാല സമ്മേളനം പുതിയ മന്ദിരത്തിൽ നടത്താനാണ് തീരുമാനം.

വിജയ്ചൗക്കിനും ഇന്ത്യാഗേറ്റിനും ഇടയിൽ രാജ്പഥ് നവീകരിക്കുന്ന ജോലികളാണ് പൂർത്തിയാകുന്നത്. റിപ്പബ്ലിക് ദിന പരേഡ് നവീകരിച്ച രാജ്പഥിൽ നടത്തുമെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞിരുന്നു. സെൻട്രൽ വിസ്തയുടെ വികസന പദ്ധതിയിൽ പുതിയ പാർലമെന്റ് മന്ദിരം, കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ്, വിജയ് ചൗക്ക് മുതൽ ഇന്ത്യാ ഗേറ്റ് വരെ മൂന്ന് കിലോമീറ്ററുള്ള രാജ്പഥിന്റെ നവീകരണം, പ്രധാനമന്ത്രിയുടെ പുതിയ വസതി, പ്രധാനമന്ത്രിയുടെ ഓഫീസ്, വൈസ് പ്രസിഡന്റിന്റെ പുതിയ എൻക്ലേവ് എന്നിവ ഉൾപ്പെടുന്നു.

ടാറ്റ പ്രൊജക്ട്‌സ് നിർമ്മിക്കുന്ന പുതിയ പാർലമെന്റ് മന്ദിരം ശീതകാല സമ്മേളനം നടത്താനായി ഭരണഘടനാ ദിനമായ നവംബർ 26-നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. പാർലമെന്റിന് സമീപമുള്ള ട്രാൻസ്‌പോർട്ട് ഭവനും ശ്രം ശക്തിഭവനും ഒഴിപ്പിച്ച് അവിടെ എംപിമാർക്ക് ചേംബറുകൾ നിർമ്മിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIA GATE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.