
തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ നിശ്ചിത സമയത്തിനുള്ളിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ആശ്വാസകരമായ നടപടിയുമായി സർക്കാർ.1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള ദീർഘമായ കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്ക് തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് തന്നെ രജിസ്‌ട്രേഷൻ പുതുക്കാനുള്ള പ്രത്യേക അനുമതിയാണ് നൽകിയിരിക്കുന്നത്.ഇതുസംബന്ധിച്ച് നിരവധി അപേക്ഷകൾ സർക്കാരിന് ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഉത്തരവ് തീയതി മുതൽ ഏപ്രിൽ 30 വരെ രജിസ്‌ട്രേഷൻ പുതുക്കാവുന്നതാണ്.സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പഴയ മുൻഗണന തിരികെ ലഭിക്കാനുള്ള അവസരം നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |