തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയുടെ(കെ.എ.യു) കീഴിലുള്ള റഫ്‌ത്താർ അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ (ആർ.എ.ബി.ഐ) വഴി കാർഷിക സംരംഭകത്വ വികസനത്തിന് പിന്തുണ നൽകുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.കെ.എ.യു ആർ.എ.ഐ.എസ്.ഇ (റിയലൈസിംഗ് ആൻഡ് ഓഗ്‌മെന്റിംഗ് ഇനവേഷൻസ് ഫോർ സ്റ്റാർട്ട്-അപ്പ് എന്റർപ്രൈസസ്) എന്ന അഗ്രിപ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാമും,കെ.എ.യു പി.എ.സി.ഇ (പ്രൊമോഷൻ ഒഫ് അഗ്രികൾച്ചർ ത്രൂ കമേഴ്ഷ്യലൈസേഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പ്) എന്ന സ്റ്റാർട്ടപ്പ് ഇൻക്യൂബേഷൻ പ്രോഗ്രാമുമാണ് പ്രധാനമായും നടപ്പിലാക്കുന്നത്.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ₹5 ലക്ഷം വരെ ഗ്രാന്റും,വിദ്യാർത്ഥികൾക്ക് ₹4 ലക്ഷം വരെ ധനസഹായവും ലഭിക്കും.അപേക്ഷകൾ മേയ് 16-ന് വൈകിട്ട് 4 വരെ ഓൺലൈനായോ ഇമെയിൽ മുഖേനയോ സമർപ്പിക്കാം.വെബ്സൈറ്റ്: rabi.kau.in,ഇമെയിൽ:rabi@kau.in,ഫോൺ:9778436265, 0487-2438332.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |