തിരുവനന്തപുരം: എൻജിനിയറിഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് www.cee.kerala.gov.in ൽ 10ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. ഹെൽപ്പ് ലൈൻ- : 04712525300
പി.ജി ആയുർവേദം: പ്രവേശനം 17വരെ
തിരുവനന്തപുരം: പി. ജി ആയുർവേദ കോഴ്സുകളിൽ പ്രവേശനത്തിനുളള അവസാന തീയതി നീട്ടിയതിനാൽ വിവിധ കോളേജുകളിലെ ഒഴിവുകളിൽ പ്രത്യേക അലോട്ട്മെന്റിലൂടെ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. പ്രവേശന പരീക്ഷാകമ്മിഷണറുടെ നിർദേശങ്ങളനുസരിച്ച് അതത് കോളേജ് അധികൃതർ നടത്തുന്ന പ്രവേശനത്തിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. യോഗ്യരായ വിദ്യാർത്ഥികളുടെ ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ. പ്രവേശന പരീക്ഷാ കമ്മിഷണറുടെ അലോട്ട്മെന്റുകളിലൂടെ നിലവിൽ ആയൂർവേദ പി.ജി,ഡിഗ്രി,ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെയും അഖിലേന്ത്യാ അലോട്ട്മെന്റുകളിലൂടെ പ്രവേശനം നേടിയ വിദ്യാർത്ഥികളെയും ഈ ഘട്ടത്തിൽ ഉൾപ്പെടുത്തില്ല. പ്രവേശനത്തിന് മേയ് 17ന് ഉച്ചയ്ക്ക് 2 നകം അതത് കോളേജുമായി ബന്ധപ്പെടണം. ഫോൺ: 0471 2525300
ബി.ഡി.എസ് ഒഴിവുകളിലേക്ക് ഓപ്ഷൻ നൽകാം
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഡന്റൽ കോളേജുകളിൽ മോപ് അപ് അലോട്ട്മെന്റിനു ശേഷവുമുള്ള ഒഴിവുകളിൽ 8ന് രാവിലെ 10വരെ ഓപ്ഷൻ നൽകാം. വിശദാംശങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ: 04712 525300.
ഒഴിവുള്ള മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം
തിരുവനന്തപുരം: എൻജിനിയറിംഗ്, മെഡിക്കൽ, ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ മോപ് അപ് അലോട്ട്മെന്റിന് ശേഷമുള്ള ഒഴിവുകളിൽ പ്രവേശനം നേടാം. എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റിൽ പേരുള്ള വിദ്യാർത്ഥികൾ 8ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. വിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ: 0471 2525300
കിക്മയിൽ എം.ബി.എ പ്രവേശനം
തിരുവനന്തപുരം: നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റിവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ പ്രവേശനത്തിന് രാവിലെ 10 മുതൽ 12.30 വരെ സിവിൽ ലെയിൻ റോഡിലുള്ള പ്രൊഫ.ജോസഫ് മുണ്ടശ്ശേരി മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ അഭിമുഖം നടത്തും. ബിരുദവും കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20% സീറ്റ് സംവരണമുണ്ട്. ഫോൺ: 9288130094, 8547618290 വെബ്സൈറ്റ്: www.kicma.ac.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |