ബി കോം. ആന്വൽ സ്കീം പ്രൈവറ്റ് സ്റ്റഡി ഏപ്രിൽ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം
ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര എം.ബി.എ (ഇന്റഗ്രേറ്റഡ്) (2015 സ്കീം - റെഗുലർ & സപ്ലിമെന്ററി), ജൂൺ 2022 പരീക്ഷയുടെ വൈവ 21 ന് എം.എസ്.എൻ.ഐ.എം.ടിയിൽ നടത്തും.
ഒന്ന്, രണ്ട്, മൂന്ന് വർഷ ബി കോം. ത്രീമെയിൻ വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് മേഴ്സിചാൻസ് പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ. തിരുവനന്തപുരം ജില്ലയിൽ നിന്നുളള വിദ്യാർത്ഥികൾ കാര്യവട്ടം എസ്.ഡി.ഇയിലും കൊല്ലം ജില്ലയിൽ നിന്നുളളവർ കൊട്ടിയം എം.എം.എൻ.എസ്.എസ് കോളേജിലും, ആലപ്പുഴയിലും മറ്റു ജില്ലകളിലും നിന്നുള്ളവർ ചേർത്തല എസ്.എൻ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലും പരീക്ഷ എഴുതണം.
ഒന്നാം സെമസ്റ്റർ (റഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി 2014 - 2019 അഡ്മിഷൻ, 2011 സ്കീം - 2011 അഡ്മിഷൻ മേഴ്സിചാൻസ്), മൂന്നാം സെമസ്റ്റർ (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2019 അഡ്മിഷൻ, സപ്ലിമെന്ററി 2014 - 2019 അഡ്മിഷൻ, 2011 സ്കീം - 2011 അഡ്മിഷൻ മേഴ്സിചാൻസ്) ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഡിഗ്രി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി ആൻഡ് ഹിസ്റ്റോറിയോഗ്രഫി) ന്യൂ ജനറേഷൻ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകൾ 25 ന് മുൻപ് www.slcm.keralauniversity.ac.inൽ നൽകണം.
കുസാറ്റ് സ്പോട്ട് അഡ്മിഷൻ
കൊച്ചി: കുസാറ്റ് ഫിസിക്കൽ ഓഷ്യനോഗ്രഫി വകുപ്പിൽ എം.ടെക് ഓഷൻ ടെക്നോളജി കോഴ്സിൽ ഗേറ്റ് സ്കോറുള്ള വിദ്യാർത്ഥികൾക്ക് ജൂലായ് 18ന് രാവിലെ 11ന് സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക് : https://dpo.cusat.ac.in
എം.എസ്സി മാത്തമാറ്റിക്സ് കോഴ്സ് സ്പോട്ട് അഡ്മിഷൻ 20ന് രാവിലെ 10ന്
സ്കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസിൽ 20ന്. എം.എസ്സി ഇൻഡസ്ട്രിയൽ ഫിഷറീസിൽ രാവിലെ 10.30നും എം.എഫ്.എസ്.സി സീഫുഡ് സേഫ്റ്റി ആൻഡ് ട്രേഡ് കോഴ്സിന് രാവിലെ 11നും
കുസാറ്റ് പുളിങ്കുന്ന് എൻജിനിയറിംഗ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്എം.സി.എ കോഴ്സിൽ കാറ്റ് റാങ്ക് ലിസ്റ്റിലുള്ളവർക്കായി 21ന് രാവിലെ 9.30ന്. വിശദവിവരങ്ങൾക്ക് : https://admissions.cusat.ac.in
ശ്രീശങ്കരാചാര്യ സർവകലാശാല
പി.ജി പ്രോഗ്രാം പ്രവേശനം
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പി.ജി പ്രോഗ്രാമുകളിൽ അലോട്ട്മെന്റ് ലഭിക്കാത്തവർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രകാരം ഓപ്ഷൻ നൽകിയ വകുപ്പ്, സെന്ററുകളിലെ ഒഴിവുകളിലെ പ്രവേശനത്തിന് 20ന് ഉച്ചയ്ക്ക് 12ന് മുമ്പ് ബന്ധപ്പെട്ട വകുപ്പ് മേധാവി, കാമ്പസ് ഡയറക്ടറുടെ മുമ്പിൽ ഹാജരാകണം. യോഗ്യതപ്രകാരമാണ് പ്രവേശനം.
ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിൽ സീറ്റൊഴിവ്
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിൽ സീറ്റൊഴിവുണ്ട്. അപേക്ഷകർ പ്ലസ്ടു/വി.എച്ച്.എസ്.ഇ /ഡിപ്ലോമ/ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. സ്റ്റൈപെൻഡും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
പ്രിന്റിംഗ് ഡിപ്പാർട്ടുമെന്റിൽ ഡി.ടി.പി ഓപ്പറേറ്റർ ഗ്രേഡ്-2, ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് -2, പ്ലേറ്റ് മേക്കർ ഗ്രേഡ് -2 തസ്തികകളിലേക്ക് പി.എസ്.സി വഴി നിയമനത്തിന് ഈ സർട്ടിഫിക്കറ്റ് സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695024 ഫോൺ: 0471-2474720, 0471-2467728 വിലാസത്തിൽ ഹാജരാകണം. വെബ്സൈറ്റ്: www.captkerala.com.
വനിതാ സംരംഭകർക്കായിവീ സ്പാർക്ക്
തിരുവനന്തപുരം : വനിതാ സംരംഭകർക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) വെർച്വൽ ആക്സിലറേഷൻ പ്രോഗ്രാമായ 'വീ സ്പാർക്' സംഘടിപ്പിക്കുന്നു. മിനിമം മൂല്യമുള്ള സാങ്കേതിക ഉത്പന്നങ്ങളെ നിക്ഷേപക സാദ്ധ്യതയുള്ളവയാക്കി വികസിപ്പിക്കുകയാണ് ലക്ഷ്യം. മാർഗനിർദ്ദേശകരുമായി നേരിട്ട് സംവദിച്ച് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനൊപ്പം പുതിയ നിക്ഷേപ ബിസിനസ് ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനുമുള്ള അവസരവും ലഭിക്കും.
വാധ്വാനി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. https://womenstartupsummit.com/wespark/ സന്ദർശിച്ച് 31 വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |