തിരുവനന്തപുരം: കേരള സർവകലാശാലാ ബിരുദ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ പോർട്ടലിൽ 17 കോളേജുകളും കൂടുതൽ കോഴ്സുകളും ഉൾപ്പെടുത്തി. വിവരങ്ങൾ വെബ്സൈറ്രിൽ.
എട്ടാം സെമസ്റ്റർ ബി.ടെക് (2018 അഡ്മിഷൻ) യു.സി.ഇ.കെ (റഗുലർ) 2018 സ്കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്റ്റംബർ 13 മുതൽ നടത്തുന്ന രണ്ടാം വർഷ ബി.എ പാർട്ട് ഒന്ന് രണ്ട് പരീക്ഷകളുടെ പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമുണ്ട്. വിവരങ്ങൾ വെബ്സൈറ്റിൽ.
ആഗസ്റ്റിൽ നടത്തിയ ആറ്, നാല് സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) കോഴ്സിന്റെ പ്രായോഗിക പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 14, 20 മുതൽ അതത് കോളേജുകളിൽ നടത്തും.
ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി ഫിസിക്സ് സ്പെഷ്യൽ പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്റ്റംബർ 14, 15 തീയതികളിൽ കാര്യവട്ടം ഗവ.കോളേജിൽ നടക്കും.
ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റ അനലിറ്റിക്സ് (ന്യൂജനറേഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്റ്റംബർ 12ന് യൂണിവേഴ്സിറ്റി കോളേജിൽ.
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി കോം/ ബി.ബി.എ എൽ.എൽ.ബി ആഗസ്റ്റ് 2022 പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷനും വൈവയും ഒക്ടോബർ 6ന്.
സാങ്കേതിക സർവകലാശാലയിൽ
ഇക്കൊല്ലവും ഇയർ ഔട്ട് ഇല്ല
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഈ വർഷവും ഇയർ ഔട്ട് നടപ്പാക്കേണ്ടെന്ന് സിൻഡിക്കേറ്റ് തീരുമാനിച്ചു. അക്കാഡമിക് ആൻഡ് റിസർച്ച് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും പരീക്ഷ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും നിർദേശപ്രകാരമാണ് ഇക്കൊല്ലവും ഉയർന്ന സെമസ്റ്ററുകളിലേക്കുള്ള പ്രവേശനത്തിന് മിനിമം ക്രെഡിറ്റ് മാനദണ്ഡം വേണ്ടെന്ന് തീരുമാനിച്ചത്. എല്ലാ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കും ഇത് ബാധകമാണ്. കൊവിഡ് കാരണം കഴിഞ്ഞ രണ്ടുവർഷവും സർവകലാശാല ഇയർ ഔട്ട് നടപ്പാക്കിയിരുന്നില്ല.
കുസാറ്റ് സ്പോട്ട് അഡ്മിഷൻ
കൊച്ചി: കുസാറ്റ് ഇന്റർനാഷണൽ സ്കൂൾ ഒഫ് ഫോട്ടോണിക്സിൽ എം.ടെക് ഒപ്ടോ ഇലക്ട്രോണിക്സ് ആൻഡ് ലേസർ ടെക്നോളജി, അറ്റ്മോസ്ഫെറിക് സയൻസസ് വകുപ്പിൽ എം.ടെക്ക് അറ്റ്മോസ്ഫെറിക് സയൻസസ്, വിദേശഭാഷാ വകുപ്പു നടത്തുന്ന ഫ്രഞ്ച്, ജാപ്പനീസ് സായാഹ്ന കോഴ്സുകൾ എന്നിവയിലേക്ക് സ്പോട്ട് അഡ്മിഷൻ 12ന് നടക്കും. ഷിപ് ടെക്നോളജി വകുപ്പിൽ എം.ടെക് കമ്പ്യൂട്ടർ എയ്ഡഡ് സ്ട്രക്ചറൽ അനാലിസിസ് ആൻഡ് ഡിസൈൻ പ്രോഗ്രാമിൽ സ്പോട്ട് അഡ്മിഷൻ 13ന് നടക്കും. വിവരങ്ങൾക്ക് : https://admissions.cusat.ac.in
എം.ടെക് അപേക്ഷ 12വരെ നീട്ടി
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളിൽ എം.ടെക് പ്രവേശനത്തിന് അപേക്ഷകൾ സെപ്തംബർ 12 വരെ അയക്കാം. പ്രവേശന പ്രോസ്പെക്ടസും മാർഗനിർദേശങ്ങളും www.admissions.dtekerala.gov.in, www.dtekerala.gov.in ൽ. പൊതുവിഭാഗത്തിലെ അപേക്ഷകൾക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് 400 രൂപയുമാണ് ഫീസ്.
ശാരീരികഅളവെടുപ്പും കായികക്ഷമതാ പരീക്ഷയും
തിരുവനന്തപുരം: ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) (കാറ്റഗറി നമ്പർ 36/2020) തസ്തികയുടെ ചുരുക്കപട്ടികയിലുള്ളവർക്ക് 13, 14, 15, 16, 19, 20, 22 തീയതികളിൽ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ വച്ചും 13, 14, 15, 16, 19 തീയതികളിൽ എറണാകുളം, കളമശ്ശേരി, ഗവ. പോളിടെക്നിക്ക് കോളേജ് ഗ്രൗണ്ടിലും കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടിലും രാവിലെ 6 മണിക്ക് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഉദ്യോഗാർത്ഥികൾ പരീക്ഷാ തീയതിയിൽ തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് സാധുവാണെന്ന് ഉറപ്പുവരുത്തണം.
ഒ.എം.ആർ. പരീക്ഷ
പ്ലസ്ടുതലം വരെ യോഗ്യത ആവശ്യമായ തസ്തികകളിലേക്കുള്ള (കാറ്റഗറി നമ്പർ 12/2021, 138/2021 തുടങ്ങിയവ) മൂന്നാംഘട്ട ഒ.എം.ആർ. പൊതുപ്രാഥമിക പരീക്ഷ 17 ന് ഉച്ചയ്ക്ക് 1.30 ന്. പൊലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്) (പട്ടികവർഗം) (കാറ്റഗറി നമ്പർ 337/2020),പൊലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്) (കാറ്റഗറി നമ്പർ 250/2021) തസ്തികകളിലേക്ക് 20 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ പെയിന്റർ -എൻ.സി.എ - ഒ.ബി.സി (കാറ്റഗറി നമ്പർ 422/2021) തസ്തികയിലേക്ക് 22 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വകുപ്പുതല പരീക്ഷ
ജൂലൈ 2022 ലെ വകുപ്പുതല പരീക്ഷയുടെ പരീക്ഷാ സമയപട്ടിക പ്രസിദ്ധീകരിച്ചു.
പ്ളസ് വൺ: ആദ്യ സപ്ളിമെന്ററി അലോട്ട്മെന്റായി
തിരുവനന്തപുരം: പ്ളസ്വൺ ഏകജാലക പ്രവേശനത്തിന്റെ ആദ്യ സപ്ളിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 12ന് രാവിലെ 10 മുതൽ 13ന് വൈകിട്ട് അഞ്ചു വരെ പ്രവേശനം നേടാം. 54,303 സീറ്റുകളിലായി 43,863 പേർക്കാണ് അലോട്ട്മെന്റ്.
സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള സ്കൂൾതല വേക്കൻസി സ്കൂൾ/കോമ്പിനേഷൻ, ട്രാൻസ്ഫർ അലോട്ട്മെന്റിനെ സംബന്ധിച്ചുള്ള വിശദനിർദ്ദേശം 15ന് പ്രസിദ്ധീകരിക്കും. സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷം അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി നടത്തും.
മലപ്പുറം ഒഴികെ മറ്റ് ജില്ലകളിലായി 10,440 പ്ളസ്വൺ സീറ്റുകൾ ഇനിയും ഒഴിഞ്ഞ് കിടക്കുന്നുണ്ട്.
മലപ്പുറത്ത് സീറ്റ് പ്രതിസന്ധി
മലപ്പുറത്ത് 18054 അപേക്ഷകരുണ്ടെങ്കിലും 7069 പേർക്കാണ് പ്രവേശനം ലഭിച്ചത്. അവിടെ 152 സീറ്റുകൾ അധികമായി അനുവദിക്കുകയായിരുന്നു. എന്നാൽ, ഇനിയും 10,985 ഒഴിവുകൾ നികത്താനുണ്ട്. കോഴിക്കോട് 3633 കുട്ടികളും പാലക്കാട് 4273 കുട്ടികളും പ്രവേശനം കാത്ത് നിൽക്കുന്നുണ്ട്.
അതേസമയം പത്തനംതിട്ടയിൽ 1524ഉം കോട്ടയത്ത് 3144 ഉം എറണാകുളത്ത് 1175 ഉം സീറ്റുകൾ ഒഴിഞ്ഞ് കിടക്കുകയാണ്.
വൊക്കേഷണൽ ഹയർ സെക്കൻഡറി
വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് www.admission.dge.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 14ന് വൈകിട്ട് 4 നുള്ളിൽ അതത് സ്കൂളുകളിൽ സ്ഥിര പ്രവേശനം നേടിയില്ലെങ്കിൽ അവസരം നഷ്ടപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |