ചെന്നൈ: ഐ.ഐ.ടി മദ്രാസ് പ്രൊഫഷണലുകൾക്ക് വേണ്ടിയുള്ള എക്സിക്യുട്ടീവ് എം.ബി.എ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്പാർട്ട്മെന്റ് ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന രണ്ടുവർഷത്തെ കോഴ്സാണിത്. ഡിജിറ്റൽ ഇക്കണോമി, ഗ്ളോബൽ സ്ട്രാറ്റജി, ഇന്റർനെറ്റ് മാർക്കറ്റിംഗ്, സൈബർ സെക്യൂരിറ്റി ആൻഡ് ആപ്ളിക്കേഷൻ തുടങ്ങിയ മേഖലകളിലെ പഠനം ഇതിലുൾപ്പെടുന്നു. അവസാന തീയതി ഒക്ടോബർ 10. താത്പര്യമുള്ളവർക്ക് https://doms.iitm.ac.in/emba വഴി അപേക്ഷിക്കാം.
വാർത്താ -ചിത്ര പ്രദർശനം
തിരുവനന്തപുരം: സെപ്തംബർ 30 മുതൽ ഒക്ടോബർ 3 വരെ നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തെ ആസ്പദമാക്കി പ്രദർശനം സംഘടിപ്പിക്കും. പ്രദർശനത്തിൽ ഉൾപ്പെടുത്താവുന്ന പത്രവാർത്തകളും ചിത്രങ്ങളും മാങ്കോട് രാധാകൃഷ്ണൻ, ജനറൽ കൺവീനർ, സി.പി.ഐ സംസ്ഥാന സമ്മേളന സ്വാഗതസംഘം
പി.കെ.വി സ്മാരകം, ഗാന്ധാരി അമ്മൻ കോവിൽ, മേലെ തമ്പാനൂർ 1 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |