SignIn
Kerala Kaumudi Online
Saturday, 20 April 2024 1.45 AM IST

ബഹിരാകാശ ദൗത്യത്തിൽ മലയാളി പെൺകുട്ടികളും 

kids

തിരുവനന്തപുരം: എസ്.എസ്.എൽ.വി ദൗത്യത്തിൽ മലയാളി സ്കൂൾ വിദ്യാർത്ഥിനികളുടെയും വിജയമുദ്ര പതിഞ്ഞു.

ബഹിരാകാശത്ത് 450കിലോമീറ്റർ ഉയരത്തിൽ ഭാരതത്തിന്റെ എൻ.സി.സി.ഗാനം കേൾപ്പിക്കുന്ന ആസാദിസാറ്റ് ഉപഗ്രഹം നിർമ്മിച്ചത് ഇന്ത്യയിലെ 750 സ്കൂൾ വിദ്യാർത്ഥിനികളാണ്.

ആ ദൗത്യത്തിൽ കേരളത്തിലെ രണ്ടു സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥിനികളും പങ്കാളികളായി.

തൃശൂർ കൊടുങ്ങല്ലൂർ അഴീക്കോട് സീതിസാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനികളും.കണ്ണൂർ കോളയാട് സെയ്ന്റ് കൊർണേലിയൂസ് സ്‌കൂളിലെ വിദ്യാർഥിനികളുമാണ് പങ്കാളികളായത്.

പത്തുപേരടങ്ങിയ ഓരോ ടീമും 50ഗ്രാം വീതമുള്ള ഓരോ മൊഡ്യൂൾ തയ്യാറാക്കി നൽകുകയായിരുന്നു.ഇത് കൂട്ടിച്ചേർത്താണ് സ്പെയ്സ് കിഡ്സ് ക്യൂബ് ആകൃതിയിലുള്ള ഉപഗ്രഹമാക്കിയത്.

ബഹിരാകാശത്തിലെ താപനില ക്രമീകരണം,അന്തരീക്ഷത്തിന്റെഘടന എന്നിവ മനസ്സിലാക്കുന്ന തരത്തിലുള്ള പ്രോഗ്രാമിംഗാണ് കേരളത്തിലെ സ്കൂൾ കുട്ടികൾ ചെയ്തുകൊടുത്തത്. ഉപഗ്രഹത്തിന്റെ ചുമതലക്കാരായ ചെന്നൈയിലെ സ്പെയ് സ് കിഡ്സ് ഇന്ത്യ എന്ന സ്ഥാപനം സോഫ്റ്റ്‌വെയറും ചിപ്പും കൈമാറിയതിനൊപ്പം, അതു ചെയ്യേണ്ട രീതികളും അറിയിച്ചിരുന്നു.

.അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥിനികൾ തന്നെയാണ് എല്ലാം ചെയ്തത്

എൻ.സി.സിയുടെ 75ാം വാർഷികം പ്രമാണിച്ചുള്ള ഗാനമാണ് ആസാദിസാറ്റ് ബഹിരാകാശത്ത് പാടിക്കൊണ്ടിരിക്കുന്നത്. പ്രശസ്തസംഗീത സംവിധായകൻ ദേവിശ്രീപ്രസാദാണു ഗാനം രചിച്ച് ആലപിച്ചത്‌.

ഇന്നലെ വിക്ഷേപണത്തിന് സാക്ഷ്യംവഹിക്കാൻ അഴീക്കോട് സീതിസാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനികളായ എം.എസ്.റസിയ,വി.കെ.ഫാത്തിമ നിഹാല, എ.എം. നഷിതഹസ്നാൻ,യു.എച്ച്.ഷബീറ,പി.എൻ.ഹാദിയനഹാൻ,ഇ.എ.സഫ്ന, എം.എച്ച്.ഹനഫാത്തിമ,ഒ.എസ്.അനഘ,എൻ.എ.ജന്നത്ത്,കെ.എസ്. നെയ്മ എന്നിവർ വിക്ഷേപണകേന്ദ്രമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്സെന്ററിലെത്തിയിരുന്നു. കണ്ണൂർ സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് ആഗസ്റ്റ് 7ന് നടന്ന ആദ്യ വിക്ഷേപണം കാണാൻ അവസരം ലഭിച്ചിരുന്നു.അന്നത്തെ ദൗത്യം പക്ഷേ, പരാജയപ്പെട്ടിരുന്നു.

 ആസാദി സാറ്റ്

8.7കിലോഗ്രാം ഭാരമുള്ള ക്യൂബ് സാറ്റ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് "വിമൺ ഇൻ സ്പെയ്സ്" എന്ന പദ്ധതിയനുസരിച്ച് പിന്നാക്കപ്രദേശങ്ങളിൽ നിന്നുള്ള 75 സർക്കാർ സ്കൂളുകളിലെ 10 വിദ്യാർത്ഥിനികളെ വീതം തിരഞ്ഞെടുത്ത് മൊത്തം 750പെൺകുട്ടികൾ ചേർന്ന് നിർന്ന നിർമ്മിച്ചു. ചെന്നൈയിലെ സ്പെയ്സ് കിഡ്സ് ഇന്ത്യ എന്ന സ്റ്റാർട്ടപ്പ് മേൽനോട്ടം വഹിച്ചു.

ബഹിരാകാശത്ത് ആറുമാസമാണിത് പ്രവർത്തിക്കുക. ബഹിരാകാശത്ത് എൻ.സി.സി.ഗാനം ആലപിക്കുന്നതിന് പുറമേ, റേഡിയേഷൻ തോത്, ഭൂമിയിലെ സൂര്യവികിരണസവിശേഷതയുടെ ചിത്രങ്ങളെടക്കുക തുടങ്ങിയവ ദൗത്യവും നിർവഹിക്കും.ഹാം റേഡിയോ വഴി ഭൂമിയുമായി ബന്ധപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ISRO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.