തിരുവനന്തപുരം: കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പിടിച്ചുവച്ച ജീവനക്കാരുടെ ഒരു മാസ ശമ്പളത്തിന്റെ ആദ്യ ഗഡു ഏപ്രിൽ മാസത്തെ ശമ്പളബില്ലുകൾ മാറിയതിന് ശേഷം വിതരണം ചെയ്യുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. പുതുക്കിയ ശമ്പളം, ഡി.എ കുടിശിക എന്നിവയുമായി ബന്ധപ്പെട്ട സോഫ്ട്വെയർ പരിഷ്കരിക്കുന്ന നടപടികൾ കാരണം ശമ്പളം തിരിച്ചു നൽകേണ്ട സോഫ്ട് വെയർ പരിഷ്കരണം വൈകി. കഴിഞ്ഞ രണ്ടു മാസങ്ങളായി ട്രഷറി സംവിധാനങ്ങൾ പുതിയ സർവ്വറിലേക്കു മാറ്റുന്നതിനുള്ള തിരക്കിലായിരുന്നു. തിങ്കളാഴ്ച മുതൽ ശമ്പളം തിരിച്ചുനൽകേണ്ട സോഫ്ട്വെയർ നിലവിൽ വരും.
താത്പര്യമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകാനും അവസരമുണ്ടാകും. ജീവനക്കാർക്ക് തിരികെ നൽകുന്ന അഞ്ച് ഗഡുക്കളിൽ നിന്ന് താത്പര്യമുള്ള അത്രയും ഗഡുക്കൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള സമ്മതപത്രം എഴുതി നൽകാമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |