തിരുവനന്തപുരം: തടവിൽ കഴിയുന്ന ഒരു വനിതയെക്കൂടി മോചിപ്പിക്കാൻ സർക്കാർ ഗവർണർക്ക് ശുപാർശ നൽകി. എറണാകുളത്ത് ചന്ദ്രൻ കൊലക്കേസിൽ നാലുവർഷം തടവ് അനുഭവിക്കുന്ന ഗ്രേസിയെയാണ് വിട്ടയയ്ക്കാനുള്ള ശുപാർശ. ഗ്രേസിയും ഭർത്താവും ചേർന്ന് ചന്ദ്രനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2 വർഷവും 13ദിവസം ഇവർ ശിക്ഷയനുഭവിച്ചു. പ്രൊബേഷനറി ഓഫീസറുടെയും പൊലീസിന്റെയും അനുകൂല റിപ്പോർട്ടുകൾ സഹിതമാണ് ഗവർണർക്ക് ശുപാർശ കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |