തിരുവനന്തപുരം: പുതുപള്ളി രാഘവൻ ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ പുതുപള്ളി രാഘവൻ സ്മാരക പുരസ്കാരത്തിന് കെ. അജിത അർഹയായി. 25000രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം പുതുപ്പള്ളി രാഘവന്റെ ചരമദിനമായ 27ന് രാവിലെ 9ന് പുതുപ്പള്ളിയിലെ സ്മൃതി മണ്ഡപത്തിൽ പി.കെ മേദിനി സമർപ്പിക്കും. സ്ത്രീ ശാക്തീകരണം,മികച്ച സാമൂഹ്യ പ്രവർത്തനം എന്നിവ പരിഗണിച്ചാണ് അജിതയ്ക്ക് അവാർഡ് നൽകുന്നതെന്ന് ട്രസ്റ്റ് സെക്രട്ടറി ശോഭ സതീശനും ചെയർപേഴ്സൺ ഷീല രാഹുലനും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |