തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ പ്രവർത്തകരെയും നേതാക്കളെയും കരുതൽ തടങ്കലിലെടുക്കുന്നതിനെതിരെ കോൺഗ്രസ് നിയമനടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. മുഖ്യമന്ത്രിക്ക് പൊതുപരിപാടികൾ ഉണ്ടെങ്കിൽ ജനത്തിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കണ്ണൂർ, പാലക്കാട്, കോഴിക്കോട്, എറണാകുളം ഉൾപ്പെടെ എല്ലാ ജില്ലകളിലും അപ്രഖ്യാപിത അടിയന്താരവസ്ഥയ്ക്ക് സമാന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. സഞ്ചാരസ്വാതന്ത്ര്യവും ഇഷ്ടമുള്ള വസ്ത്രധാരണവും ഉൾപ്പെടെയുള്ള മൗലികാവകാശങ്ങളുടെ മേൽ കടന്നുകയറുകയാണ് സർക്കാർ. 151 സി.ആർ.പി.സി വകുപ്പ് മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ദുരുപയോഗം ചെയ്യുന്നു. സമങ്ങളെ നിയമവിരുദ്ധ പ്രവർത്തനങ്ങളായി ചാപ്പകുത്തുന്ന ഭീരുവായ മുഖ്യമന്ത്രിയുടെ സേച്ഛാധിപത്യ നടപടികളെ കോൺഗ്രസ് നിയമപരമായി ചോദ്യംചെയ്യുമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |