
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അദ്ധ്യാപക നിയമനത്തിൽ കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ജില്ലാതല സമിതികൾ മുഖേന നടത്തുന്ന നിയമനങ്ങൾക്കും നേരിട്ടുള്ള നിയമനങ്ങൾക്കും ഇത് ബാധകമാണ്. അദ്ധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്.
നിർദ്ദേശങ്ങൾ
എൽ.പി/യു.പി വിഭാഗം: കെ-ടെറ്റ് കാറ്റഗറി ഒന്ന്/ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ നിയമനത്തിന് പരിഗണിക്കാം
ഹൈസ്കൂൾ വിഭാഗം: കെ-ടെറ്റ് കാറ്റഗറി മൂന്ന് യോഗ്യത നിർബന്ധം
ഭാഷാ/സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ: പ്രൈമറി വിഭാഗത്തിലെ ഭാഷാദ്ധ്യാപകർക്കും സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർക്കും കെ-ടെറ്റ് കാറ്റഗറി IV യോഗ്യത പരിഗണിക്കും
ഹൈസ്കൂൾ തലത്തിലുള്ള ഭാഷാദ്ധ്യാപകർ കെ-ടെറ്റ് കാറ്റഗറി മൂന്ന് നേടിയിട്ടുണ്ടെങ്കിൽ കാറ്റഗറി IV വിജയിക്കേണ്ടതില്ല
സി-ടെറ്റ് പ്രൈമറി സ്റ്റേജ് വിജയിച്ചവരെ കെ-ടെറ്റ് കാറ്റഗറി ഒന്നിൽ നിന്നും എലിമെന്ററി സ്റ്റേജ് വിജയിച്ചവരെ കാറ്റഗറി രണ്ടിൽ നിന്നും ഒഴിവാക്കുന്ന നിലവിലെ രീതി തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |