തൃശൂർ : കലാമണ്ഡലം കൽപ്പിത സർവകലാശാല ഫെലോഷിപ്പുകളും അവാർഡും എൻഡോവ്‌മെന്റുകളും പ്രഖ്യാപിച്ചു.
സദനം വാസുദേവൻ (ചെണ്ട, കക്കാട് കാരണവപ്പാട് ഫെലോഷിപ്പ്), കലാമണ്ഡലം കെ.ജി.വാസുദേവൻ (കഥകളി തകഴി കുഞ്ചുക്കുറുപ്പ് ഫെലോഷിപ്പ്), കലാക്ഷേത്ര വിലാസിനി (മോഹിനിയാട്ടം പ്രത്യേക ജൂറി പരാമർശം), കോട്ടക്കൽ കേശവൻ കുണ്ഡലായർ (കഥകളി വേഷം അവാർഡ്), കോട്ടയ്ക്കൽ മധു (കഥകളി സംഗീതം അവാർഡ്), കലാമണ്ഡലം ഹരിദാസ് (കഥകളി മദ്ദളം), ചിങ്ങോലി പുരുഷോത്തമൻ (കഥകളി ചുട്ടി അവാർഡ്), സൂരജ് നമ്പ്യാർ (കൂടിയാട്ടം അവാർഡ്), കലാമണ്ഡലം ലീലാമണി (മോഹിനിയാട്ടം അവാർഡ്), പയ്യന്നൂർ പി.വി.കൃഷ്ണൻകുട്ടി (തുള്ളൽ അവാർഡ്), ബീജിഷ് കൃഷ്ണ (നൃത്ത സംഗീതം അവാർഡ്), കലാമണ്ഡലം ഉണ്ണികൃഷ്ണ പൊതുവാൾ (എ.എസ്.എൻ. നമ്പീശൻ പുരസ്‌കാരം), എരിക്കാവ് സുനിൽ (കലാഗ്രന്ഥ അവാർഡ്), കലാമണ്ഡലം വെങ്കിട്ടരാമൻ (ഡോക്യുമെന്ററി അവാർഡ്), ഡോ.സദനം ഹരികുമാർ (എം.കെ.കെ.നായർ സമഗ്ര സംഭാവന പുരസ്‌കാരം), കലാമണ്ഡലം ആദിത്യൻ (യുവപ്രതിഭ പുരസ്‌കാരം), ചെങ്ങന്നൂർ ഹരിശർമ്മ (മുകുന്ദരാജ സ്മൃതി പുരസ്‌കാരം), ചന്ദ്രമന നാരായണൻ നമ്പൂതിരി (കലാരത്‌നം എൻഡോവ്‌മെന്റ്), കോട്ടക്കൽ പ്രദീപ് (വി.എസ്.ശർമ്മ എൻഡോവ്‌മെന്റ്), കലാമണ്ഡലം രവികുമാർ (പൈങ്കുളം രാമചാക്യാർ സ്മാരക പുരസ്‌കാരം), കലാമണ്ഡലം ഷർമിള (വടക്കൻ കണ്ണൻനായർ സ്മൃതി പുരസ്‌കാരം), കലാമണ്ഡലം മോഹനകൃഷ്ണൻ (കെ.എസ്.ദിവാകരൻ നായർ സ്മാരക സൗഗന്ധിക പുരസ്കാരം), കലാമണ്ഡലം ആഷിക് (ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ എൻഡോവ്‌മെന്റ്), വിനീത നെടുങ്ങാടി (കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് സ്മാരക അവാർഡ്), ഇ.പി.കൃഷ്ണ (പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് ജന്മശതാബ്ദി സ്മാരക എൻഡോവ്‌മെന്റ്) എന്നിവർക്കാണ് അംഗീകാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |