ആഹാര വിഹാരാദികളിൽ നിന്നാണ് ശരീരത്തിന് ബലവും ആരോഗ്യവും ലഭിക്കുന്നതെന്നാണ് ആരോഗ്യ ശാസ്ത്രം അനുശാസിക്കുന്നത്. ഋതു സ്വഭാവങ്ങൾക്കനുസരിച്ച് മനുഷ്യന്റെ ദഹനവ്യവസ്ഥയിലും ശരീരബലത്തിലും ഒട്ടേറെ വ്യത്യാസങ്ങണ്ടാകും. ശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്ന ഋതുക്കളിലൊന്നാണ് വർഷ ഋതു .ഇടവം ,മിഥുനം ,കർക്കടകം എന്നീ മാസങ്ങളാണ് വർഷ ഋതുവിലുള്ളത്.
ശീലിക്കേണ്ട ആഹാരങ്ങൾ
എളുപ്പം ദഹിക്കാവുന്നതും പാകം ചെയ്തതും ചൂടുള്ളതും പുളി ,ഉപ്പ് എന്നീ രസങ്ങൾ അധികമുള്ളതുമായ ഭക്ഷണങ്ങൾ
പഴകിയ ചെന്നെല്ല്, ഞവരയരി, ഗോതമ്പ്,ചെറുപയർ,യവം,പാമ
നെയ്യ് ചേർത്ത ചെറുപയർ സൂപ്പോ മാംസ രസമോ ചേർത്ത് ഭക്ഷണമോ കഴിക്കാം.
ദഹനവ്യവസ്ഥയെ സഹായിക്കുന്ന ചുക്ക് ,കുരുമുളക്,ജീരകം, ഉലുവ,ഏലം
മരുന്നുകൾ ചേർത്ത ഔഷധക്കഞ്ഞി
ഒഴിവാക്കേണ്ടവ
തണുത്ത വെള്ളം, ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണ പദാർത്ഥങ്ങൾ
മുതിര, കടുകെണ്ണ, മത്സ്യം, വറുത്ത ആഹാരപദാർത്ഥങ്ങൾ
പകലുറക്കം, രാത്രിയിൽ ഉറക്കമിളക്കൽ, അതിവ്യായാമം, മൈഥുനം, കാൽനട യാത്ര, ചാറ്റൽമഴയേൽക്കൽ , കഠിനമായ വെയിലേൽക്കൽ
ചെയ്യാവുന്നത്
എണ്ണ തേച്ച് ചൂടുവെള്ളത്തിൽ കുളിക്കാം. തലയിൽ ചൂടാറിയ വെള്ളമേ ഒഴിക്കാവൂ.
ഔഷധചൂർണങ്ങൾ കൊണ്ടുള്ള തിരുമ്മിക്കുളി ശീലിക്കാം
അഷ്ടദ്രവ്യങ്ങൾ കൊണ്ടു പുകയേൽക്കാം
ഉണങ്ങിയ വേപ്പില,കടുക്,വയമ്പ് മുതലായവ കൊണ്ട് വീടും പരിസരവും വസ്ത്രങ്ങളും പുകയേൽക്കാം
പഞ്ചകർമ്മ ചികിത്സ വൈദ്യ നിർദേശ പ്രകാരം
അഭ്യംഗം,കിഴികൾ ,ശരീരത്തിന് യോജിച്ച വിധത്തിലുള്ള സ്നേഹ, സ്വേദ പ്രയോഗങ്ങൾ
(ഡോ.എ.സുനിൽകുമാർ,
സൂപ്രണ്ട്, ഗവ.ആയുർവേദ കോളേജ്
തിരുവനന്തപുരം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |