
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന്റെ (കെ.എ.എസ് ) മൂന്ന് സ്ട്രീമിലേക്കുമുള്ള ഷോർട്ട്ലിസ്റ്റ് ഈ മാസം പകുതിയോടെ പ്രസിദ്ധീകരിച്ച് ഏപ്രിലിൽ ഇന്റർവ്യൂ നടത്താൻ തീരുമാനം. 24 വകുപ്പുകളിൽ നിന്ന് കെ.എ.എസിലേക്ക് മാറ്റിയ 105 തസ്തികകളിലാണ് നിയമനം നൽകുക. ഇന്റർവ്യൂവിന് ശേഷം മേയ് ആദ്യവാരം റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ച് നിയമന നടപടികൾ ആരംഭിക്കും.
ഷോർട്ട് ലിസ്റ്റിലെ പൊതുവിഭാഗത്തിൽ 70 പേരും അതിന് ആനുപാതികമായി കെ.എസ് ആൻഡ് എസ്.എസ്. ആർ 14 ഇ ഉപചട്ടം അനുസരിച്ച് സംവരണ വിഭാഗക്കാർക്ക് സപ്ലിമെന്ററി ലിസ്റ്റും പ്രസിദ്ധീകരിക്കും. ഓരോ കാറ്റഗറിയിലും ആകെ 150 പേരുടെ ഷോർട്ട് ലിസ്റ്റാകും പ്രസിദ്ധീകരിക്കുക. 35 വീതം ഒഴിവുകളാണ് ഓരോ കാറ്റഗറിയിലുമുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |