SignIn
Kerala Kaumudi Online
Saturday, 25 April 2026 3.25 PM IST

'എത്ര വലിയ അവാർഡ് മേടിച്ചയാളായാലും സുരക്ഷിതനാകില്ല'; സജ്നയുമായുള്ള ദാമ്പത്യം തകർന്നതിൽ ഒളിയമ്പുമായി ഫിറോസ്

Increase Font Size Decrease Font Size Print Page
firos

സജ്ന നൂറുമായുള്ള ദാമ്പത്യ ജീവിതം തകരാൻ കാരണം മുന്നാമതൊരാളുടെ ഇടപെടലാണെന്ന സൂചന നൽകി മുൻ ഭർത്താവും ബിഗ് ബോസ് താരവുമായ ഫിറോസ് ഖാൻ രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഫിറോസ് ഖാൻ ഇക്കാര്യം വ്യക്തമാക്കുന്നത്. എത്ര വലിയ അവാർഡ് മേടിച്ചയാളായാലും സേഫ് സോണിലാണെന്നാണ് പല ഉന്നതന്മാരുമെന്ന് കരുതരുത്. സത്യം എന്നും വിജയിക്കും. എത്ര വലിയ കൊമ്പനാണെങ്കിലും ഒരിക്കൽ താഴെ വരുമെന്ന് ഫിറോസ് പറഞ്ഞു.

'ഞാൻ വലിയൊരു സ്ഥാനത്ത് എത്തി നിൽക്കുകയാണ്. വലിയ അവാർഡ് മേടിച്ച് നിൽക്കുന്നയാളാണ്. അതുകൊണ്ട് ഇവനെ ഏത് രീതിയിലും തകർക്കാം. എന്ത് ഞാൻ ചെയ്താലും അതൊന്നും ഒരു വിഷയമാവില്ല എന്ന് കരുതി ചില വ്യക്തികൾ ഇവിടെ ക്രൂര മനോഭാവമുള്ള വ്യക്തികൾ, സെക്സ് പെർവെട്ടായിട്ടുള്ള വ്യക്തികൾ ഇവിടെ മനോഹരമായി ഹൈഡ് ആൻഡ് സീക്ക് കളിക്കുന്നുണ്ട്'- ഫിറോസ് പറഞ്ഞു.

ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ പങ്കെടുത്ത് ശ്രദ്ധനേടിയ താരദമ്പതികളാണ് പൊളി ഫിറോസ് എന്ന ഫിറോസ് ഖാനും സജ്ന നൂറും. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങി രണ്ട് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. 2023ലാണ് ഇവർ വിവാഹബന്ധം അവസാനിപ്പിക്കുന്നതായി വെളിപ്പെടുത്തിയത് ഇവർ തമ്മിൽ പിരിയാൻ കാരണം ഒരു സിനിമാക്കാരനാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടുത്തിടെ വന്നിരുന്നു. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിൽ സജ്നയ്ക്ക് ഒരു മകളുണ്ട്. ഫിറോസുമായുള്ള ദാമ്പത്യത്തിൽ ഒരു മകനുമുണ്ട്.

ഫിറോസ് ഖാന്റെ വാക്കുകളിലേക്ക്
'ചിലർക്ക് ഒരു വിചാരമുണ്ട്. ഒരാൾ മിണ്ടാതിരിക്കുമ്പോൾ...ഒന്നും അറിയാത്തതുകൊണ്ടാണ്. അയാൾ മണ്ടനാണ്, പേടിത്തൊണ്ടനാണ് അല്ലെങ്കിൽ അയാളെ പെട്ടന്ന് പേടിപ്പിക്കാൻ പറ്റും എന്നൊക്കെ ചിലർക്കൊക്കെ വിചാരങ്ങളുണ്ട്. നിശബ്ദരായി ഇരിക്കുന്ന മനുഷ്യർ എല്ലാം അറിയുന്നവരാണ്. പക്ഷേ അവർക്ക് തരംതാഴാൻ കഴിയില്ല. അല്ലെങ്കിൽ മറ്റുള്ളവരെപ്പോലെ താഴേയ്ക്ക് പോയി സംസാരിക്കാൻ ആഗ്രഹമില്ല.

എന്നു കരുതി സേഫ്റ്റി സോണിലാണ് പല ഉന്നതന്മാരുമെന്ന് കരുതരുത്. എത്ര വലിയ അവാർഡ് മേടിച്ചയാളായാലും ഞാൻ അങ്ങ് സേഫായി. ബുദ്ധികൊണ്ട് ഞാൻ കളിക്കുകയാണ്. എത്ര വലിയ ക്രിമിനൽ മെന്റാലിറ്റി ഉണ്ടെങ്കിലും എത്ര സ്ത്രീകളെ ഞാൻ ഉപയോഗിച്ചാലും ഞാൻ രക്ഷപ്പെടും. എന്റെ കയ്യിൽ അത്രത്തോളം പിടിപാടുണ്ട്.

അല്ലെങ്കിൽ ഞാൻ വലിയൊരു സ്ഥാനത്ത് എത്തി നിൽക്കുകയാണ്. വലിയ അവാർഡ് മേടിച്ച് നിൽക്കുന്നയാളാണ്. അതുകൊണ്ട് ഇവനെ ഏത് രീതിയിലും തകർക്കാം. എന്ത് ഞാൻ ചെയ്താലും അതൊന്നും ഒരു വിഷയവും ആവില്ല എന്ന് കരുതി ചില വ്യക്തികൾ ഇവിടെ ക്രൂര മനോഭാവമുള്ള വ്യക്തികൾ, സെക്സ് പെർവെട്ടായിട്ടുള്ള വ്യക്തികൾ ഇവിടെ മനോഹരമായി ഹൈഡ് ആൻഡ് സീക്ക് കളിക്കുന്നുണ്ട്.

കുറച്ച് നാൾ മുമ്പ് വരെ എനിക്ക് കർമയിൽ വിശ്വാസമില്ലായിരുന്നു. അതിന് മുന്നേ ഒരു നാല് കൊല്ലമായി എനിക്ക് ദൈവവിശ്വാസവുമില്ല. അതും പോയി. കർമയിലുള്ള വിശ്വാസവും പോയി. പക്ഷേ ഇപ്പോൾ ഞാൻ ദൈവ വിശ്വാസത്തിലേക്ക് തിരിച്ച് വരികയാണ്. അല്ലെങ്കിൽ കർമ എന്നൊന്ന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെയാണ്. സത്യം എന്നും വിജയിക്കും. എത്ര വലിയ കൊമ്പനാണെങ്കിലും ഒരിക്കൽ താഴെ വരും.

TAGS: BIGG BOSS, CINEMA, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.