പാലക്കാട്: സാധാരണ നായകൾ കാട്ടാനകളെ കണ്ടാൽ ആദ്യം ഒന്ന് കുരയ്ക്കുമെങ്കിലും പിന്നീട് ഓടി ഒളിക്കും. എന്നാൽ നെല്ലിയാമ്പതിയിൽ സംഭവിച്ചത് നേരെ തിരിച്ചാണ്. ഒരു നായയുടെ ശൗര്യത്തിനു മുന്നിൽ കാട്ടാന പിന്തിരിഞ്ഞോടി. മണലാരു രാജക്കാട് എസ്റ്റേറ്റിലെ ലില്ലി ഡിവിഷനിൽ മാങ്ങാ പാടിയിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്കു കൗതുകമാർന്ന കാഴ്ച.
മാങ്ങാപടിയിലെ മുത്തുവിന്റെ വീട്ടിനു മുന്നിൽ കാട്ടാനയെ കണ്ടതും നായ മുന്നിൽ ചെന്ന് കുരയ്ക്കുകയായിരുന്നു. ആദ്യം കുറച്ചുനേരം കുരച്ചെങ്കിലും കാട്ടാന ഭയന്നില്ല. ഇതോടെ പേടിച്ച നായ തിരിഞ്ഞോടിയെങ്കിലും വീണ്ടും തിരികെവന്നു. രണ്ടു പ്രാവശ്യം ആവർത്തിച്ച് കുരച്ചശേഷം സമീപത്തെ കുറ്റിച്ചെടിയുടെ ചോട്ടിൽ മൂത്രമൊഴിക്കുക കൂടി ചെയ്തതോടെയാണ് ആന പെട്ടെന്ന് പിന്തിരിഞ്ഞത്. കൗതുകം നിറഞ്ഞ ഈ കാഴ്ചയുടെ വീഡിയോ സാമൂഹ്യമാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ചതോടെ വേഗത്തിൽ വൈറലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |